Posted On
date_range Updated On
date_range മഞ്ഞു മാറ്റുന്നതിനിടെ അപകടം; നടന്‍ ജെറമി റെന്നര്‍ ഗുരുതരാവസ്ഥയില്‍
ലോസ് ആഞ്ജൽസ് : മഞ്ഞു നീക്കുന്നതിനിടയിലുണ്ടായ അപകടത്തില്‍ നടന്‍ ജെറമി റെന്നര്‍ ഗുരുതരാവസ്ഥയില്‍. നടന്റെ വക്താവാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഉടനെതന്നെ ഹെലികോപ്റ്ററിൽ നടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.വാഷോവിലെ അതിശൈത്യമുള്ള പ്രദേശത്താണ് താരം താമസിക്കുന്നത്. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് 35,000 വീടുകളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നു.
2010-ല്‍ ഓസകര്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ലഭിച്ച നടനാണ് റെന്നര്‍. കാതറിന്‍ ബിഗ്‌ലോ സംവിധാനം ചെയ്ത 'ഹര്‍ട്ട് ലോക്കറി'നായിരുന്നു നാമനിര്‍ദ്ദേശം. ദ ടൗണ്‍, മിഷന്‍ ഇംപോസിബിള്‍, അമേരിക്കന്‍ ഹസില്‍, 28 വീക്ക്‌സ് ലേറ്റര്‍ തുടങ്ങിയവയാണ് റെന്നറുടെ പ്രശസ്ത ചിത്രങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.