വീ​ർ ദാ​സ്

വീർ ദാസിന് അന്താരാഷ്ട്ര എമ്മി പുരസ്കാരം

ന്യൂ​ഡ​ൽ​ഹി: ഹാ​സ്യ​താ​രം വീ​ർ ദാ​സി​ന് അ​ന്താ​രാ​ഷ്ട്ര എ​മ്മി പു​ര​സ്കാ​രം. ‘നെ​റ്റ്ഫ്ലി​ക്സി’​ലൂ​ടെ പു​റ​ത്തു​വ​ന്ന ‘വീ​ർ ദാ​സ്: ലാ​ൻ​ഡി​ങ്’ എ​ന്ന പ​ര​മ്പ​ര​ക്കാ​ണ് മി​ക​ച്ച ഹാ​സ്യ​പ​രി​പാ​ടി വി​ഭാ​ഗ​ത്തി​ൽ പു​ര​സ്കാ​രം ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ന്യൂ​യോ​ർ​ക് സി​റ്റി​യി​ൽ ന​ട​ന്ന 51ാമ​ത് എ​മ്മി അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. ബ്രി​ട്ടീ​ഷ് ഹാ​സ്യ​പ​ര​മ്പ​ര (ടീ​ൻ സി​റ്റ്കോം) ‘ഡെ​റി ഗേ​ൾ​സി’​നൊ​പ്പ​മാ​ണ് വീ​ർ ദാ​സ്: ലാ​ൻ​ഡി​ങ് അ​വാ​ർ​ഡ് പ​ങ്കി​ട്ട​ത്.

സ്വ​പ്ന​തു​ല്യ​മാ​യ സ​ന്ദ​ർ​ഭ​മാ​ണി​തെ​ന്ന് ദാ​സ് പ​റ​ഞ്ഞു. ആ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ക്കാ​ര​ന് ഈ ​അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​ത്. ലോ​ക​ത​ല​ത്തി​ൽ പ​രി​പാ​ടി ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​തി​ന് ദാ​സ് ‘നെ​റ്റ്ഫ്ലി​ക്സി’​നും ന​ന്ദി പ​റ​ഞ്ഞു. ‘ഗോ ​ഗോ​വ ഗോ​ൺ’, ‘ഡ​ൽ​ഹി ബെ​ല്ലി’ തു​ട​ങ്ങി​യ സി​നി​മ​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ വേ​ഷം ചെ​യ്തി​ട്ടു​ണ്ട് ദാ​സ്.  

Tags:    
News Summary - International Emmys 2023: Vir Das Wins The Prize For Comedy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.