Posted On
date_range Updated On
date_range 'ഞങ്ങളുടെ രാജകുമാരി എത്തിയിരിക്കുന്നു'; കുഞ്ഞ് പിറന്നതിന്‍റെ സന്തോഷം പങ്കുവെച്ച് യുവരാജ് സിങ്
രണ്ടാമത്തെ കുഞ്ഞ് പിറന്നതിന്‍റെ സന്തോഷം പങ്കുവെച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്. താരത്തിനും ഭാര്യ ഹെയ്സൽ കീച്ചിനും വെള്ളിയാഴ്ചയാണ് പെൺകുഞ്ഞ് പിറന്നത്. ഓറ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
'ഞങ്ങളുടെ കൊച്ചു രാജകുമാരി ഓറയെ സ്വാഗതം ചെയ്തതോടെ ഉറക്കമില്ലാതിരുന്ന രാത്രികൾ കൂടുതൽ സന്തോഷകരമായി മാറിയിരിക്കുന്നു' -കുഞ്ഞിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് യുവരാജ് ട്വീറ്റ് ചെയ്തു.
ആരാധകരും സഹതാരങ്ങളും ഉൾപ്പെടെ നിരവധി പേർ യുവരാജിനും കുടുംബത്തിനും ആശംസ നേർന്നു.
2016ലാണ് നടിയും മോഡലുമായ ഹെയ്സൽ കീച്ചും യുവരാജും വിവാഹിതരായത്. 2022 ജനുവരിയിൽ ജനിച്ച ആൺകുഞ്ഞിന് ഓറിയോൺ എന്നാണ് ഇവർ പേരിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.