നടി മധുര നായിക്കിന്റെ സഹോദരിയും ഭർത്താവും ഇസ്രായേലിൽ കൊല്ലപ്പെട്ടു

 ടെലിവിഷൻ താരം മധുര നായിക്കിന്റെ സഹോദരി ഒഡായയും ഭർത്താവും ഇസ്രായേലിൽ കൊല്ലപ്പെട്ടു. ഇൻസ്റ്റഗ്രാമിലൂടെ നടി തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. ഒക്ടോബർ ഏഴിനാണ് സംഭവം നടന്നതെന്നും അവരുടെ കുഞ്ഞുങ്ങളുടെ കൺമുന്നിൽ വെച്ചാണ് സഹോദരിയും ഭർത്താവും കൊല്ലപ്പെട്ടതെന്നും മധുര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു.

ഞാൻ, മധുര നായിക്, ഇന്ത്യൻ വംശജനായ ഒരു ജൂത മത വിശ്വാസിയാണ്. ഏറെ വേദനജനകമായ അവസ്ഥയിലൂടെയാണ് ഞാനും കുടുംബവും ഇപ്പോൾ കടന്നു പോകുന്നത്. ഒക്ടോബർ ഏഴിന് ഞങ്ങളുടെ കുടുംബത്തിൽ നിന്ന് രണ്ടു പേരെ നഷ്ടപ്പെട്ടു. എന്റെ കസിൻ ഒഡയും ഭർത്താവും അവരുടെ മക്കളുടെ കൺമുന്നിൽവെച്ച് കൊല്ലുപ്പെട്ടു. ഇന്ന് ഞാനും എന്റെ കുടുംബവും അനുഭവിക്കുന്ന വേദന വാക്കുകളിൽ പറഞ്ഞറിയിക്കാൻ കഴിയില്ല. ഇന്ന് ഇസ്രായേൽ വേദനയാണ്. അവിടത്തെ കുട്ടികളും സ്ത്രീകളും തെരുവുകളും രോഷത്തിൽ എരിഞ്ഞുതീരുകയാണ്- വിഡിയോയിൽ പറഞ്ഞു.

ഇസ്രായേൽ സൈന്യം തുടരുന്ന വ്യോമാക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 900 പിന്നിട്ടു. 4500ഓളം പേർക്ക് പരിക്കേറ്റു. യുദ്ധം തുടങ്ങി നാലാം ദിനം രാത്രിയും ഗസ്സക്ക് മേൽ ഇസ്രായേൽ സൈന്യം ബോംബ് വർഷിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യത്തിന്‍റെ ആക്രമണത്തിൽ 21 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇസ്രായേലിൽ ഹമാസിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. 2800ഓളം പേർക്ക് പരിക്കേറ്റു.

സമ്പൂർണ ഉപരോധത്തിനുപിന്നാലെ ജീവിതം ദുസ്സഹമായ ഗസ്സയിൽ വൈദ്യുതിയും വെള്ളവും മരുന്നുമില്ലാതെ ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്. ആശുപത്രികൾ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.ഗസ്സ അതിർത്തികളിൽ മൂന്ന് ലക്ഷം സൈനികരെ വിന്യസിച്ചതായി ഇസ്രായേൽ സൈന്യം.

Tags:    
News Summary - TV actor Madhura Naik's sister, brother-in-law killed in war-torn Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.