രത്നമ്മയും തുളസീധരനും
Posted On
date_range Updated On
date_range അച്ചാമാസിലെ തുളസീധരൻ ഇനി ഒറ്റക്ക്; റീൽസ് താരം രത്നമ്മ വിടവാങ്ങി
കൊല്ലം: സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള അച്ചാമാസിലെ രത്നമ്മ (69) വിടവാങ്ങി. പുനലൂര്‍ കലയനാട് രാജീവ് ഭവനില്‍ തുളസീധരന്റെ ഭാര്യയാണ്. ഇരുവരുടെയും രസകരമായ വിഡിയോകൾക്ക് നിരവധി പ്രേക്ഷകരായിരുന്നു ഉണ്ടായിരുന്നത്. അടുത്തിടെ ഇവർ പുറത്തുവിട്ട ഒരു വിഡിയോയിലൂടെയാണ് മരണവാർത്ത പ്രേക്ഷകരിലേക്ക് എത്തുന്നത്.
പേരക്കുട്ടികളായ അമൽ രാജ്, അഖിൽ രാജ് എന്നിവരാണ് പ്രൊഫൈൽ മാനേജ് ചെയ്തിരുന്നത്. രത്നമ്മയുടെ സംസ്‌കാരം രാവിലെ 11.30 ന് വീട്ടുവളപ്പില്‍ നടക്കും. ഇരുവരും ചേർന്നായിരുന്നു വിഡിയോകളിൽ അഭിനയിച്ചിരുന്നത്. വേർപാടിൽ അനുശോചനം അറിയിച്ച് നിരവധിപേരാണ് സമൂഹ മാധ്യമങ്ങളിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.