Posted On
date_range Updated On
date_range നടൻ സൂര്യക്ക് കോവിഡ് സ്ഥിരീകരിച്ചു
ചെന്നൈ: തമിഴ് സൂപ്പർ താരം സൂര്യക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗവിവരം താരം തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയായിരുന്നു.
ചെന്നൈയിൽ നിരീക്ഷണത്തിൽ തുടരുകയാണ് അദ്ദേഹം. ചികിത്സക്ക് പിന്നാലെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതായും കോവിഡ് മഹാമാരിക്കെതിരെ ജാഗ്രതയും സുരക്ഷയും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്നെ ചികിത്സിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും നന്ദി അറിയിക്കുകയും ചെയ്തു.
രോഗവിവരം താരം പങ്കുവെച്ചതോടെ ആയിരക്കണക്കിന് ആരാധകർ രോഗമുക്തി ആശംസിച്ച് രംഗത്തെത്തി.
സംവിധായകൻ പാണ്ടിരാജിന്‍റെ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ആരംഭിക്കാനിരിക്കെയാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഷൂട്ടിങ് നീട്ടിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.