സുശാന്ത്​ കേസ്​: ശ്രദ്ധ കപൂറിനെയും സാറ അലി ഖാനെയും ചോദ്യം ചെയ്യാൻ വിളിച്ചേക്കും

മുംബൈ: ബോളിവുഡ്​ നടൻ സുശാന്ത്​ സിങ്​ രാജ്​പുത്തി​െൻറ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന്​ കേസിൽ നടിമാരായ ശ്രദ്ധ കപൂറി​െനയും സാറ അലി ഖാനെയും ഈയാഴ്​ച ചോദ്യം ​െചയ്യാൻ വിളിപ്പിച്ചേക്കും. സെപ്​റ്റംബർ ഒമ്പതിന്​ അറസ്​റ്റിലായ റിയ ചക്രബർത്തി ശ്രദ്ധ കപൂറി​െൻയും സാറ അലി ഖാ​െൻയും പേരുകൾ വെളിപ്പെടുത്തിയതായാണ്​ വിവരം. 

ഇരുവർക്കും ഈ ആഴ്​ച തന്നെ ഹാജരാകാൻ സമൻസ്​ അയച്ചേക്കുമെന്ന്​ എൻ.ഡി.ടി.വി റിപ്പോർട്ട്​ ​ചെയ്​തു. കേസിൽ ഇതുവരെ പത്തോളം പേർ അറസ്​റ്റിലായിട്ടുണ്ട്​. 

സുശാന്ത്​ സിങ്ങിനൊപ്പം റിയ നിരവധി പാർട്ടികളിൽ പ​ങ്കെടുത്തതായി നാർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ അറിയിച്ചിരുന്നു. സാറ അലി ഖാനും ശ്രദ്ധ കപൂറും ഈ പാർട്ടികളിൽ പ​ങ്കെടുത്തെന്ന്​ എൻ.സി.ബിക്ക്​ വിവരം ലഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തിരുന്നു. ഈ പാർട്ടികളിൽ ലഹരി ഉപയോഗം നടന്നിട്ടുണ്ടോയെന്നാണ്​ എൻ.സി.ബി അന്വേഷിക്കുന്നത്​.

മൂന്നുദിവസത്തെ ചോദ്യം ചെയ്യലിനുശേഷമാണ്​ റിയയെ എൻ.സി.ബി അറസ്​റ്റ്​ ചെയ്യുന്നത്​. സുശാന്തിന്​ ലഹരി എത്തിച്ചിരുന്നതായി വെളി​െപ്പടുത്തിയതിനെ തുടർന്നാണ്​ അറസ്​റ്റ്​. റിയയുടെ സഹോദരൻ ശൗവിക്​ ചക്രബർത്തിയെയും സുശാന്തി​െൻറ മാനേജറിനെയും പാചക കാരനെയും മയക്കുമരുന്ന്​ വിതരണക്കാരെയും നേരത്തേ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. 

Tags:    
News Summary - Sara Ali Khan Shraddha Kapoor May Be Summoned In Drugs Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.