ചേട്ടൻ ലാലേട്ടനൊപ്പം; സഞ്ജു സംസൺ സിനിമയിലേക്കോ? ചർച്ചയായി മോഹൻലാലിനോടൊപ്പമുള്ള സെൽഫി

സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പമുള്ള സെൽഫി പങ്കുവെച്ചതോടെ സഞ്ജു അഭിനയരംഗത്തേക്ക് വരുന്നുവെന്ന ചർച്ചകളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ടീം സാംസൺ എന്ന അക്കൗണ്ട് സവിശേഷമായ എന്തോ ഒന്ന് വരുന്നുണ്ട് എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചത്. സഞ്ജു ഈ ചിത്രം സ്റ്റോറിയായി ഷെയർ ചെയ്യുകയും ലാലേട്ടനൊപ്പം ഇങ്ങനെയൊരു കാര്യം ചെയ്യാൻ കഴിഞ്ഞത് സവിശേഷമായ അനുഭവമാണെന്ന് കുറിക്കുകയും ചെയ്തു.

ചെന്നൈ സൂപ്പർ കിങ്സ് ചേട്ടൻ ആന്‍റ് ഏട്ടൻ എന്ന അടിക്കുറിപ്പോടെ ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്. ആരാധകരുടെ ഇടയിൽ ഇതിനകം വലിയ ചർച്ചകളാണ് ഈ സെൽഫിയെ തുടർന്ന് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ക്രിക്കറ്റിലെ ബാറ്റിങ് പൊസിഷനെ കുറിച്ചുള്ള ചോദ്യത്തിന് തന്‍റെ കരിയറിലെ വ്യത്യസ്തമായ റോളുകളുമായി പൊരുത്തപ്പെടാൻ മോഹൻലാലിൽ നിന്നും പ്രജോതനം ഉൾക്കൊണ്ടിട്ടുണ്ടെന്ന് താരം പറയുകയുണ്ടായി.താരത്തിന്‍റെ ആ പരാമർശം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ജൂലൈയിൽ നടന്ന ടി20 പരമ്പരക്ക് ശേഷം ഇടവേളയിലാണ് സഞ്ജു. അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ താരം ഉൾപ്പെട്ടിട്ടുണ്ട്. മോഹൻലാലുമൊത്തുള്ള സഞ്ജു സാംസന്‍റെ കൂടിക്കാഴ്ചയുടെ കാരണം വ്യക്തമല്ല. എന്നാൽ ചിത്രത്തിനോടൊപ്പം വന്ന അടിക്കുറിപ്പാണ് സമൂഹമാധ്യമത്തിൽ ചർച്ചകൾക്ക് തുടക്കമിട്ടത്. 

Tags:    
News Summary - Sanju Samson, movie, Mohanlal, selfie,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.