പേരിലെ അക്കിനേനി ഒഴിവാക്കി സാമന്ത​; ആരാധക സിദ്ധാന്തങ്ങൾ ഇവയാണ്​

ന്യൂഡൽഹി: ഇന്ത്യൻ സിനിമ ലോകത്ത്​ ഏറെ ആരാധകരുള്ള നടിയാണ്​ സാമന്ത. സാമൂഹിക മാധ്യമങ്ങളിൽ നടി വളരെ സജീവവുമാണ്​. ശനിയാഴ്​ച സാമൂഹിക മാധ്യമങ്ങളിൽ സാമന്തയായിരുന്നു ട്രെൻഡിങ്​. സംഭവം എന്താണെന്ന്​ വെച്ചാൽ 'സാമന്ത അക്കിനേനി' എന്ന പേരിലുണ്ടായിരുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അവരുടെ യൂസർ നെയിം ഇംഗ്ലീഷ്​ അക്ഷരമാലയിലെ 'എസ്​' എന്ന്​ മാത്രമാക്കി മാറ്റിയിരിക്കുകയാണിപ്പോൾ.

തെലുഗു സൂപ്പർ താരം നാഗാർജുനയുടെ മകൻ നാഗചൈതന്യയുടെ ഭാര്യയായ സാമന്ത സാമൂഹിക മാധ്യമങ്ങിൽ ഇപ്പോൾ പേരിൽ നിന്ന്​ അക്കിനേനി ഒഴിവാക്കി പിതാവിന്‍റെ പേര്​ ചേർത്ത്​ 'സാമന്ത റുത്​ പ്രഭു' എന്നും മാറ്റിയിട്ടുണ്ട്​.


സാമന്തയുടെ അടുത്ത ചിത്രമായ 'ശാകുന്തളം' എന്നാണ്​ പ്രൊഫൈലിലെ 'എസ്​' സൂചിപ്പിക്കുന്നതെന്നാണ്​ ചില ആരാധകർ പറയുന്നത്​. ഗുണശേഖർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുരാണ കഥാപാത്രമായ ശകുന്തളയുടെ വേഷമാണ്​ സാമന്ത കൈകാര്യം ചെയ്യുന്നത്​.


ഈ മാറ്റങ്ങൾക്ക്​ കാരണം സാമന്തയും നാഗചൈതന്യയും തമ്മിൽ വേർപിരിയാൻ പോകുകയാണെന്ന തരത്തിലുള്ള ഗോസിപ്പുകളും ഉയർന്ന്​ കേൾക്കുന്നുണ്ട്​. അടുത്ത കാലത്തായി നാഗചൈതന്യയോടൊപ്പമുള്ള ഫോ​ട്ടോകളും സ്​റ്റോറികളും ഒന്നും താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നില്ലെന്നതാണ്​ അതിന്​ കാരണമായി ചിലർ പറയുന്നത്​.

ഇൻസ്റ്റഗ്രാമിൽ സാമന്തക്ക്​ 17.8 ദശലക്ഷം ഫോളോവേഴ്​സാണുള്ളത്​. ട്വിറ്ററിൽ അവരെ 9 ദശലക്ഷം ആളുകൾ പിന്തുടരുന്നു. ആമസോൺ പ്രൈമിൽ റിലീസ്​ ചെയ്​ത 'ഫാമിലി മാൻ 2' സീരീസിലാണ്​ സാമന്ത അവസാനം പ്രത്യക്ഷപ്പെട്ടത്​. സീരീസിൽ പ്രതിനായിക കഥാപാത്രമായ രാജിയായി അഭിനയിച്ച സാമന്തയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു.

Tags:    
News Summary - Samantha Ruth Prabhu Is Trending After Changing Name On Twitter And Instagram fan theories are these

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.