അനുഷ്​ക ഷെട്ടി വിവാഹിതയാകാൻ ഒരുങ്ങുന്നു; വരൻ തെലുഗു സംവിധായകനെന്ന്​ റിപ്പോർട്ട്​

ഹൈദരാബാദ്​: ​െതന്നിന്ത്യൻ നടി അനുഷ്​ക ഷെട്ടിയും പ്രമുഖ തെലുഗു സംവിധായകനും തമ്മിൽ വിവാഹിതരാകാൻ ഒരുങ്ങു​ന്നതായി റിപ്പോർട്ട്​. ദുബൈ വ്യവസായിയെ 39കാരിയായ അനുഷ്​ക വിവാഹം ചെയ്യാൻ പോകുകയാണെന്ന്​ ഈ വർഷം മേയിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ തെലുഗിൽ തന്‍റെ രണ്ട്​ ഹിറ്റ്​ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനെ ഒപ്പം ചേർത്താണ്​ പുതിയ വാർത്തകൾ പുറത്തുവരുന്നത്​. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലാകും വിവാഹ​െമന്ന്​ ഇ-ടൈംസ്​ റിപ്പോർട്ട്​ ചെയ്​തു.

സ്വീറ്റിയെന്ന്​ ആരാധകർ സ്​നേഹത്തോടെ വിളിക്കുന്ന അനുഷ്​ക വിവാഹ വാർത്തയോട്​ ഇതുവരെ പ്രതികരിച്ചിട്ടില്ല. പല സെലിബ്രിറ്റികളുടെയും അനുഷ്​കയുടെയും പേര്​ ചേർത്ത്​ മുമ്പും പല ഗോസിപ്പുകളും ഉയർന്നതിനാൽ താരം വാർത്ത സ്​ഥിരീകരിക്കുന്നത്​ കാത്തിരിക്കുകയാണ്​ ആരാധകർ.

ബാഹുബലി എന്ന ചിത്രത്തിന്‍റെ വമ്പൻ വിജയത്തിന്​ ശേഷം പ്രഭാസും അനുഷ്​കയും തമ്മിൽ പ്രണയത്തിലാണെന്നും വൈകാതെ വിവാഹിതരാകുമെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഇവയെല്ലാം നിഷേധിച്ച്​ താരം തന്നെ രംഗത്ത്​ വരികയായിരുന്നു.

ഇതിന്​ പിന്നാലെ ദക്ഷിണേന്ത്യയിലെ ഒരു ക്രിക്കറ്റ്​ താരവുമായി താരം പ്രണയത്തിലാണെന്ന താരത്തിൽ വ്യാജവാർത്തകൾ പുറത്തുവന്നതോടെ ഞാൻ വിവാഹിതയാകു​േമ്പാൾ നിങ്ങനെ എല്ലാവരെയും അറിയിക്കാമെന്നായിരുന്നു അനുഷ്​ക പ്രതികരിച്ചത്​.

അതേസമയം പ്രശസ്ത സെലിബ്രിറ്റി ജ്യോതിഷിയായ പണ്ഡിറ്റ് ജഗന്നാഥ് ഗുരുജി പ്രവചിച്ചത് അനുഷ്‌ക 2022ൽ വിവാഹിതയാകാൻ സാധ്യതയുണ്ടെന്നും അവളുടെ ജാതകമനുസരിച്ച് 2023 പകുതിയിൽ കൂടുതൽ കാലം അവർ സിംഗിൾ ആയിരിക്കില്ലെന്നുമാണ്​.

Tags:    
News Summary - Reports says Actress Anushka Shetty To Marry Telugu Director

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.