Posted On
date_range Updated On
date_range സീരിയൽ നടി മഹാലക്ഷ്മിയും നിർമാതാവ് രവീന്ദർ ചന്ദ്രശേഖറും വിവാഹിതരായി
ചെന്നൈ: പ്രശസ്ത തമിഴ് സിനിമാ നിർമാതാവ് രവീന്ദർ ചന്ദ്രശേഖറും സീരിയൽ നടി മഹാലക്ഷ്മിയും വിവാഹിതരായി. തിരുപ്പതിയിൽ വെച്ചായിരുന്നു താര വിവാഹം.
ടി.വി അവതാരകയായി കരിയർ ആരംഭിച്ച മഹാലക്ഷ്മി ഇപ്പോൾ സീരിയലിൽ അഭിനയിക്കുന്നു. ഡ്രംസ്റ്റിക് ചിപ്സ് അടക്കം സിനിമകളുടെ നിർമാതാവാണ് രവീന്ദർ. വിവാഹ ചിത്രങ്ങൾ രവീന്ദർ തന്നെയാണ് പങ്കുവെച്ചത്.
മഹാലക്ഷ്മിയെ പോലൊരു പെൺകുട്ടിയെ ലഭിച്ചാൽ ജീവിതം കൂടുതൽ സുന്ദരമാകുമെന്ന് രവീന്ദർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. വിവാഹ സൽക്കാരം ചെന്നൈയിൽ വെച്ച് ഉടൻ നടത്തുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.