ലിസ്സിയും പ്രിയദർശനും
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര ജോടികളായിരുന്നു പ്രിയദർശൻ-ലിസ്സി ദമ്പതികൾ. 1990 ൽ വിവാഹിതരായ ഇവർ 2016ൽ വിവാഹ മോചിതരായി. എന്നാൽ എപ്പോഴും ഒരു സൗഹൃദം നിലനിർത്തി. കഴിഞ്ഞ ദിവസം സിബി മലയിലിന്‍റെ മകന്‍റെ വിവാഹത്തിന് ഇരുവരും ഒന്നിച്ച് എത്തിയതും വേദി പങ്കിട്ടതും വീണ്ടും ആരാധക ശ്രദ്ധ പിടിച്ചുപറ്റി.
ഇപ്പോഴിതാ 10 വർഷത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിച്ചെന്ന വാർത്തയാണ് പുറത്തു വരുന്നത്. ലിസിയുടെ ചെന്നൈ സ്റ്റുഡിയോയില്‍ വെച്ച് സൂപ്പര്‍താരം മമ്മൂട്ടിക്കൊപ്പം പ്രിയദര്‍ശനും ലിസിയും നില്‍ക്കുന്ന ചിത്രം നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇതോടെ ഇരുവരും വീണ്ടും ഒരുമിച്ചുവെന്നുള്ള ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചു. തങ്ങൾ വിവാഹിതരല്ല, എന്നാൽ ഒരു കുടുംബം പോലെയാണ് ജീവിക്കുന്നത് എന്നാണ് പ്രിയദർശൻ പ്രതികരിച്ചത്.
വിവാഹത്തിന് പ്രസക്തിയില്ലെന്നും ഞങ്ങൾ ഇനി വിവാഹിതരാവുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചതായാണ് വിവരം. 'ഒരു വിവാഹ സർട്ടിഫിക്കറ്റ് ഒഴികെ, ഞങ്ങൾ പഴയതുപോലെ ഒരേ ജീവിതം തന്നെയാണ് ഇപ്പോൾ നയിക്കുന്നത്' പ്രിയദർശൻ മാധ്യമങ്ങളോട് പറഞ്ഞു. വിവാഹം എന്നത് ഒരു രേഖമാത്രമാണ്. അതിൽ വലിയ പ്രാധാന്യമില്ല. പരസ്പര ധാരണയും സൗഹൃദവും കൂടിയാവുമ്പോൾ ജീവിതം സുഖകരമാവും. ഇരുവരും ഏഴെട്ട് മാസം മുമ്പാണ് ഒന്നിച്ചത് എന്നാണ് ഇവരോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.