Posted On
date_range Updated On
date_range 'പണികിട്ടും';ഗാര്‍ഹിക പീഡനത്തിനെതിരെ ഫെഫ്കയുടെ പുതിയ ഹ്രസ്വചിത്രം
ഗാർഹിക പീഡനത്തിനെതിരായ സന്ദേശം നൽകി മലയാള ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ ഫെഫ്കയുടെ പുതിയ ഹ്രസ്വചിത്രം. നിഖില വിമല്‍, വെങ്കിടേഷ് വി.പി എന്നിവരാണ് ഹ്രസ്വചിത്രത്തിലെ പ്രധാനതാരങ്ങൾ. മോഹന്‍ ലാല്‍ തന്‍റെ ഫേസ്ബുക് പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
സ്ത്രീധനമാവശ്യപ്പെടുന്നവർക്ക് നിഖില വിമൽ നൽകുന്ന മറുപടിയാണ് ചിത്രത്തിലുള്ളത്. നേരത്തെ ഇതേ സന്ദേശവുമായി എസ്തർ അനിൽ അഭിനയിച്ച മറ്റൊരു ഹ്രസ്വചിത്രവും പുറത്തിറങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.