Posted On
date_range Updated On
date_range ഗായിക നേഹ കക്കർ വിവാഹിതയായി
ന്യൂഡൽഹി: പ്രശസ്ത ഗായകരായ നേഹ കക്കറും രോഹൻപ്രീത് സിങ്ങും വിവാഹിതരായി. ഇന്ത്യയിലെ പുതുതലമുറ ഗായികമാരിൽ ശ്രദ്ധേയയായ നേഹയുടെ വിവാഹ ഫോട്ടോകളും വിഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായി.
അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുകളുടെയും സാന്നിധ്യത്തിൽ ശനിയാഴ്ച ഡൽഹിയിലെ ഗുരുദ്വാരയിൽ വെച്ചായിരുന്നു ചടങ്ങുകൾ.
പഞ്ചാബിൽ വിരുന്ന് ഒരുക്കാൻ നവദമ്പതികൾ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. നേഹയുടെ സഹോദരനും ഗായകനുമായ ടോണി കക്കറും ചടങ്ങിെൻറ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
ദിൽബർ റീഡക്സ്, മണാലി ട്രാൻസ്, കാലാ ചഷ്മ, അങ്ക്മാരെ റീഡക്സ് എന്നീ ഗാനങ്ങളിലൂടെയാണ് നേഹ ശ്രദ്ധേയയായത്. ഗായകനായ രോഹൻപ്രീത് വെഡ്ഡിങ് റിയാലിറ്റി ഷോയായ മുജ്സേ ശാദി കരോഗിയിലൂടെയാണ് തിളങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.