വിജയ്ക്കൊപ്പം ഒരു പ്രമുഖ താരവും ലിയോയിലുണ്ട്; വെളിപ്പെടുത്തി ലോകേഷ് കനകരാജ്

 പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ലിയോ. ഒക്ടോബർ 19 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. സിനിമയിൽ  വിജയ്ക്കൊപ്പം ഒരു പ്രമുഖ താരവും ഉണ്ടാകുമെന്ന്  സംവിധായകൻ ലോകേഷ് കനകരാജ്.  പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ നടന്റെ പേരോ മറ്റുവിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.

ലിയോയിൽ ഒരു പ്രമുഖ താരം കൂടിയുണ്ടാവും. അത് സർപ്രൈസാണ്. ലിയോയില്‍ അഭിനയിച്ച താരങ്ങളുടെ ലിസ്റ്റ് ഗൂഗിളില്‍ നോക്കിയാൽ തെന്നിന്ത്യയിലെ പല പ്രമുഖ താരങ്ങളുടെ ചിത്രങ്ങള്‍ കാണാം. കൂട്ടത്തില്‍ ഞാനുമുണ്ട് . പക്ഷേ ഞാന്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടില്ല. എന്നാല്‍ ഇതുവരെ ഞങ്ങള്‍ പുറത്തു വിടാത്ത, ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഒരു താരത്തിന്റെ പടവും അക്കൂട്ടത്തില്‍ കാണാം. അത് തിയറ്ററില്‍ കണ്ടാല്‍ മതി- ലോകേഷ് പറഞ്ഞു.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. അനിരുദ്ധാണ് സംഗീതം. അൻബറിവാണ് സംഘട്ടനസംവിധാനം ചെയ്യുന്നത്.

Tags:    
News Summary - Lokesh Kanagaraj opens Up About surprise Cast About Leo Movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.