തിയറ്ററിൽ സിക്സ് അടിക്കാൻ ഒരുങ്ങി ധോണി; ചിത്രം 'എൽ.ജി.എം' റിലീസ് തീയതി പുറത്ത്
ധോണി എന്റർടെയ്മെന്റ്സിന്റെ ബാനറിൽ എം എസ് ധോണിയുടെയും ഭാര്യ സാക്ഷി ധോണിയുടെയും ആദ്യമായി നിർമിക്കുന്ന ചിത്രമാണ് 'എൽ ജി എം'. ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ആണ്. ജൂലൈ 28 ന് തിയറ്ററിൽ എത്തുന്ന സിനിമയുടെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ബാംബൂ ട്രീ പ്രൊഡക്ഷൻസാണ്, ഡ്രീം ബിഗ് ഫിലിംസ് ചിത്രം തിയറ്ററുകളിലെത്തിക്കും.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 'തല' ധോണി തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചത്. രമേശ് തമിഴ് മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു കോമഡി ഫാമിലി എന്റർടെയിനർ ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
സംവിധായകൻ രമേശ് തമിഴ്മണിയുടെ വാക്കുകൾ ഇങ്ങനെ 'നിങ്ങളുടെ ആത്മാവിനെ തൊടുന്നതിനോടൊപ്പം നിങ്ങളെ ചിരിപ്പിക്കുന്ന ചിത്രവും കൂടിയാകും എൽ ജി എം. പ്രേക്ഷകർ ചിത്രത്തിന് നൽകിയ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി'.
ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നദിയാമൊയ്തു ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ്. ഒരു ഫീൽ ഗുഡ് ഫാമിലി എന്റർടെയിനറായ 'എൽ ജി എം' ൽ ഹരീഷ് കല്യാൺ, ഇവാന എന്നിവർ നായകനും നായികയും ആയി എത്തുമ്പോൾ യോഗി ബാബു, മിർച്ചി വിജയ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സംവിധായകൻ രമേശ് തമിഴ്മണി തന്നെയാണ് ചിത്രത്തിന് സംഗീതം നൽകുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.