Posted On
date_range Updated On
date_range നടി ഖുശ്ബു ആശുപത്രിയിൽ; രോഗശാന്തി നേർന്ന് ആരാധകർ
നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദർ ആശുപത്രിയിൽ. കടുത്ത പനിയെ തുടർന്ന് ഹൈദരാബാദ് അപ്പോളോയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഖുശ്ബു തന്നെയാണ് തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് വെളിപ്പെടുത്തിയത്. ശരീരം തളർച്ച കാണിച്ചാൽ അവഗണിക്കരുതെന്ന് ആരാധകർക്ക് മുന്നറിയിപ്പും നൽകുന്നുണ്ട്
"പനി കടുത്തു. അത് എന്നെ ബാധിച്ചു. കടുത്ത പനിയും ശരീരവേദനയും തളർച്ചയും കാരണം ആശുപത്രിയിലായി. അപ്പോളോ ഹൈദരാബാദിലാണ് ഉള്ളത്.ശരീരം എന്തെങ്കിലും തളര്‍ച്ച കാണിക്കുന്ന സമയത്ത് അത് അവഗണിക്കരുത്. ഞാന്‍ ഇപ്പോള്‍ രോഗമുക്തി നേടി വരുകയാണ്' - ആശുപത്രിയിൽ നിന്നുള്ള ചിത്രത്തിനോടൊപ്പം കുറിച്ചു. നടിക്ക് രോഗശാന്തി നേർന്ന് ആരാധകരും സിനിമാ ലോകവും രംഗത്ത് എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.