'നിങ്ങൾ ചരിത്രം സൃഷ്ടിക്കും'; സൽമാൻ ഖാൻ നൽകിയ മികച്ച ഉപദേശത്തെ കുറിച്ച് കാർത്തിക് ആര്യൻ

 ബോളിവുഡിലെ യുവതാരങ്ങളിൽ പ്രധാനിയാണ് കാർത്തിക് ആര്യൻ. 2022 ൽ പുറത്തിറങ്ങിയ നടന്റെ ചിത്രം ഭൂൽ ഭുലയ്യ 2 വൻ വിജയമായിരുന്നു. സൂപ്പർ താരങ്ങളുടെ ബിഗ് ബജറ്റ് ചിത്രങ്ങൾ ബോളിവുഡിൽ തകർന്ന് അടിഞ്ഞപ്പോഴാണ്  കാർത്തിക് ആര്യന്റെ ഭൂൽ ഭുലയ്യ 2 ബോക്സോഫിസിൽ ചരിത്രം സൃഷ്ടിച്ചത്. പോയവർഷം ബോളിവുഡിൽ ഏറ്റവും കൂടുതൽ പണം ലാഭം നേടിയ ചിത്രമാണിത്.

ഇപ്പോഴിതാ ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ തനിക്ക് നൽകിയ ഉപദേശത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് കാർത്തിക് ആര്യൻ. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

'എല്ലാവരുടെയും സിനിമക്കൊപ്പം നിങ്ങളുടെ സിനിമയും ഹിറ്റാവുന്നത്  അത്ര രസകരമല്ല. എന്നാൽ എല്ലാവരും ഫ്ലോപ്പ് ചിത്രങ്ങൾ നൽകുമ്പോൾ നിങ്ങളുടേത് ഹിറ്റാകുമ്പോൾ അത് ചരിത്രം സൃഷ്ടിക്കുന്നു'- സൽമാന്റെ വാക്കുകൾ പങ്കുവെച്ച് കൊണ്ട് കാർത്തിക് ആര്യൻ പറഞ്ഞു.

അനുരാഗ് ബാസു സംവിധാനം ചെയ്യുന്ന ആഷിഖി 3 ആണ് കാർത്തികിന്റെ അണിയറയിൽ ഒരുങ്ങുന്ന ചിത്രം.അല്ലു അർജുന്റെ അങ്ങ് വൈകുൺഠാപുരത്തിന്റെ ഹിന്ദി റീമേക്കിലും കാർത്തിക് ആര്യനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Tags:    
News Summary - Kartik Aaryan Opens Up Salman Khan's Valuble advice For Film Hit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.