പുതിയ വസതിയുടെ വില കോടികൾ! ആഡംബരം ബംഗ്ലാവ് സ്വന്തമാക്കി കാർത്തിക് ആര്യൻ
ബോളിവുഡിലെ യുവതാരങ്ങളിൽ പ്രധാനിയാണ് കാർത്തിക് ആര്യൻ. 2011 ൽ ലവ് രഞ്ജൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച നടൻ ഇന്ന് സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയിട്ടുണ്ട്. സമീർ വിധ്വാൻസ് സംവിധാനം ചെയ്ത സത്യപ്രേം കി കഥയാണ് നടന്റെ ഏറ്റവും പുതിയ ചിത്രം. കിയാര അദ്വാനിയാണ് ചിത്രത്തിലെ നായിക. മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്.
സത്യപ്രേം കി കഥ തിയറ്ററുകളിൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുമ്പോൾ പുതിയ ആഡംബര വസതി സ്വന്താമക്കിയിരിക്കുകയാണ് നടൻ. മുംബൈയിലെ ജുഹുവിലാണ് 17.50 കോടി രൂപയുടെ വീട് വാങ്ങിയിരിക്കുന്നത്‍.
1,594 ചതുരശ്ര അടി വിസ്തൃതിയുള്ള വീട് സിദ്ധി വിനായക് റെസിഡൻഷ്യൽ ടവറിലാണ് സ്ഥിതി ചെയ്യുന്നത്. ജുഹുവിലെ ഏറ്റവും ചെലവേറിയ സ്ഥലങ്ങളിൽ ഒന്നാണിത്. ഇതിന് തൊട്ടടുത്താണ് അദ്ദേഹത്തിന്റെ കുടുംബം താമസിക്കുന്നത്. ഈ വർഷം ജുഹുവിലെ നടൻ ഷാഹിദ് കപൂറിന്റെ അപ്പാർട്ട്മന്റെ് 36 മാസത്തേക്ക് വാടകക്ക് എടുത്തിരുന്നു.
സത്യപ്രേം കി കഥയ്ക്ക് ശേഷം ഹൻസൽ മേത്തയുടെ ക്യാപ്റ്റൻ ഇന്ത്യ, ഭൂൽ ഭുലയ്യ 3, കബീർ ഖാന്റെ പേരിടാത്ത ചിത്രം എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ. റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന സത്യപ്രേം കി കഥ ഇതിനോടകം തന്നെ 56 കോടി തിയറ്ററുകളിൽ നിന്ന് സ്വന്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.