Posted On
date_range Updated On
date_range കരിക്ക് താരം കിരൺ വിയ്യത്ത് വിവാഹിതനായി
കരിക്ക് വെബ്സീരീസുകളിലൂടെ ശ്രദ്ധേയനായ കിരൺ വിയ്യത്ത് വിവാഹിതനായി. അതിരയാണ് വിധു. കണ്ണൂരിൽ വച്ച് ഞായറാഴ്ചയായിരുന്നു വിവാഹം. കരിക്ക് താരങ്ങളാണ് വിവാഹ വാർത്ത പങ്കുവെച്ചത്. കിരണിനും ആതിരക്കും സോഷ്യൽ മീഡിയയിലൂടെ വിവാഹ ആശംസ നേർന്ന് നിരവധിപേർ എത്തിയിട്ടുണ്ട്.
കരിക്ക് ടീം താരങ്ങളായ അനു കെ അനിയനും, അർജുൻ രത്തൻ, നിഖിൽ, ജീവൻ സ്റ്റീഫൻ എന്നിവർ വിവാഹത്തിനെത്തിയിരുന്നു. കിരണിന് ആശംസകൾ അറിയിച്ചുകൊണ്ട് ഇവർ തന്നെയാണ് വിവാഹ ചിത്രങ്ങൾ പങ്കുവച്ചത്.
തൃശൂര്‍ ഒല്ലൂര്‍ സ്വദേശിയായ കിരണ്‍ തേരാ പാരയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.