ത​​െൻറ പേരിൽ മട്ടൻ ഷോപ്പ്​ തുറന്ന വാർത്തയോട്​ സസ്യാഹാരിയായ സോനു സൂദി​െൻറ​ പ്രതികരണം

ഹൈദരാബാദ്​: കോവിഡ്​ കാലത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൊണ്ട്​ ഇന്ത്യയിൽ ഉടനീളം സ്വന്തമായൊരു ഫാൻബേസ്​ ഉണ്ടാക്കിയ താരമാണ്​ സോനൂ സൂദ്​​. സിനിമയിലെ വില്ലൻ ജീവിതത്തിലെ നായകനാണെന്ന്​ ജനങ്ങൾ വാഴ്​ത്തി. താരത്തി​െൻറ പേരിൽ ഒരിടത്ത്​ അമ്പലം വരെ പണിതു. ഇപ്പോൾ തരത്തി​െൻറ പേരിൽ നിരവധി കടകളും തുറക്കുകയാണ്​ ആരാധകർ​.

തെലങ്കാനയിലെ കരീം നഗറിൽ ത​െൻറ പേരിൽ മട്ടൻ ഷോപ്പ്​ തുറന്ന വാർത്തയോട്​ പ്രതികരിച്ചിരിക്കുകയാണ്​ സസ്യാഹാരിയായ താരമിപ്പോൾ. വാർത്ത മാധ്യമങ്ങൾ വ​ഴിയാണ് സോനു അറിഞ്ഞത്​​.

'ഞാ​നൊാരു സസ്യാഹാരിയാണ്​... എ​െൻറ പേരിൽ മട്ടൻ ഷോപ്പോ? ?വെജിറ്റേറിയനായ എന്തെങ്കിലും തുടങ്ങാൻ ഞാൻ അദ്ദേഹത്തെ സഹായിക്ക​ട്ടേ'- സോനൂ സൂദ്​ ട്വിറ്ററിൽ കുറിച്ചു.

കോവിഡ്​ രണ്ടാം തരംഗത്തിനിടെയിലും സേവന രംഗത്ത്​ സജീവമായിരുന്നു സോനു. കോവിഡ്​ രോഗികൾക്ക്​ ഓക്​സിജൻ കോൺസണ്ട്രേറ്ററുകളും മറ്റ്​ അവശ്യ സാധനങ്ങളും എത്തിക്കാൻ നടൻ മുൻപന്തിയിൽ ഉണ്ടായിരുന്നു. ജൂണിൽ ആന്ധ്രപ്രദേശിൽ ഓക്​സിജൻ പ്ലാൻറുകൾ സ്​ഥാപിക്കുമെന്ന്​ സോനു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.

Tags:    
News Summary - I am a vegetarian Sonu Sood's response to mutton shop named after him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.