കാജോളിന് ഷാറൂഖ് ഖാനോട് അസൂയ! നടിയുടെ ചോദ്യം മോശം, വിമർശനവുമായി ആരാധകർ

 പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ഷാറൂഖ് ഖാനും കാജോളും. ബോളിവുഡിലെ ഭാഗ്യജോഡികളെന്നാണ് ഇവരെ അറിയപ്പെടുന്നത്. അടുത്ത സുഹൃത്തുക്കളുമാണ്. ഇപ്പോഴിതാ ഷാറൂഖ് ഖാൻ ചിത്രമായ പത്താനെ കുറിച്ച് കാജോൾ പറഞ്ഞ വാക്കുകൾ വലിയ ചർച്ചയാവുകയാണ്. നടിയുടെ വാക്കുകളിൽ എസ്. ആർ.കെ ആരാധകർ തൃപ്തരല്ല.

തന്റെ ഏറ്റവും പുതിയ വെബ് സീരീസായ ട്രയലിന്റെ പ്രചരണഭാഗമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പത്താനെ കുറിച്ച് പറഞ്ഞത്. ഷാറൂഖ് ഖാനോട് എന്താണ് ചോദിക്കാനുള്ളതെന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി. യഥാർഥത്തിൽ പത്താന്റെ കളക്ഷൻ എത്രയാണെന്നായിരുന്നു കാജോളിന് അറിയേണ്ടിയിരുന്നത്. ഏറെ നേരം ആലോചിച്ചതിന് ശേഷമായിരുന്നു നടിയുടെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു ചോദ്യം വന്നത്. കാജോളിന്റെ അഭിമുഖത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറാണ്.

നടിയുടെ വാക്കുകൾ ഷാറൂഖ് ഷാൻ ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. അടുത്ത സുഹൃത്തിന്റെ  ചിത്രത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞത്  വളരെ മോശമായിപ്പോയെന്നാണ് ആരാധകർ പറയുന്നത്. നടന്റെ വിജയത്തിൽ കാജോളിന് അസൂയയുണ്ടെന്നും മറ്റൊരാൾ കുറിച്ചു. അതേസമയം നടിയ പിന്തുണച്ചും ആരാധകർ എത്തിയിട്ടുണ്ട്. ഷാറൂഖ് ചിത്രം പത്താന്റെ കളക്ഷനുമായി ബന്ധപ്പെട്ട് വലിയ ചർച്ച നടക്കുന്നുണ്ട്. ഇതിനെ ട്രോളുകയാണ്  ചെയ്തതെന്ന്  നടിയെ ന്യായീകരിച്ചുകൊണ്ട് ചിലർ പറഞ്ഞു.

അതേസമയം ഷാറൂഖ് ഖാന്റെ തിരിച്ചു വരവിലും വിജയത്തിലും അതിയായ സന്തോഷമുണ്ടെന്ന് കാജോൾ ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ജവാനാണ്  അടുത്തതായി  റിലീസിനൊരുങ്ങുന്ന  ഷാറൂഖ്  ഖാൻ ചിത്രം.

Tags:    
News Summary - Fans Aren't Happy About Kajol Question About Pathan's Real Box office Collection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.