ഓരോ സിനിമയും വ്യത്യസ്ത പാഠമാണ്, നിങ്ങളാണ് എന്നെ ഇവിടെ എത്തിച്ചത്; ദുൽഖറിന്റെ വാക്കുകൾ വൈറലാവുന്നു

 തെന്നിന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ദുൽഖർ സൽമാന്റെ 'കിങ് ഓഫ് കൊത്ത'. ആഗസ്റ്റ് 24 ന് പാൻ ഇന്ത്യൻ റിലീസാ‍യി എത്തിയ സിനിമക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. പ്രതീക്ഷക്കൊപ്പമെത്താൻ ചിത്രത്തിന് കഴിഞ്ഞില്ലെന്നാണ് ആരാധകർ പറയുന്നത്.

'കിങ് ഓഫ് കൊത്ത' തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ ആരാധകർക്ക് നന്ദി പറഞ്ഞ് ദുൽഖർ സൽമാൻ എത്തിയിരിക്കുകയാണ്. പ്രേക്ഷകരുടെ സ്നേഹവും പിന്തുണയുമാണ് തന്നെ ഇവിടെ എത്തിച്ചതെന്നും എല്ലാവരോടും ഒരുപാട്  നന്ദിയുണ്ടെന്നും നടൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

'എല്ലാവരോടും ഒരുപാട് സ്നേഹം. നിങ്ങൾ നൽകിയ പിന്തുണയും സ്നേഹവുമാണ് എന്നെ ഇവിടെ എത്തിച്ചത്. സ്വപ്നം കാണാൻ കഴിയാത്ത അത്രയും സ്നേഹം നിങ്ങൾ എനിക്ക് തന്നു. ഞാൻ വീണു പോയപ്പോഴെല്ലാം നിങ്ങൾ എന്നെ താങ്ങിയെടുത്തു. അതെനിക്ക് പ്രചോദനമായി. നിങ്ങളുടെ സന്ദേശം എന്നെ ഉയർത്തെഴുന്നേൽപ്പിച്ചു.

ഓരോ സിനിമയും സെറ്റും വ്യത്യസ്ത പാഠമാണ് നൽകുന്നത്. ഞങ്ങളുടെ സിനിമക്ക് ഇത്രയധികം സ്‌നേഹം നൽകിയതിന്  നന്ദി. നിങ്ങളുടെ ഓണത്തിന്റെ ഒരു ഭാഗമാകാൻ ഞങ്ങൾക്ക്  കഴിഞ്ഞതിൽ സന്തോഷമുണ്ട്. നിങ്ങളെ രസിപ്പിക്കാൻ ഞങ്ങളുടെ സിനിമക്ക് അവസരം നൽകിയതിൽ, പ്രേക്ഷകർ ഓരോരുത്തര്‍ക്കും ഹൃദയത്തിൽ തൊട്ട് നന്ദി പറയുന്നു'- ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

Tags:    
News Summary - Dulquer Salmaan thanks audience for showering love on King of Kotha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.