അദ്ദേഹമാണ് യഥാർഥ രാജാവ്! ആ ചിത്രത്തിന് കയറിയ ഒരു ശതമാനം ആളുകൾ 'കിങ് ഓഫ് കൊത്ത' കണ്ടാൽ ഞങ്ങൾ രക്ഷപ്പെട്ടു; ദുൽഖർ

പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടംപിടിച്ച രജനികാന്ത്- നെൽസൺ ചിത്രമാണ് ജയിലർ. ആഗസ്റ്റ് 10 ന് തിയറ്ററുകളിൽ എത്തിയ ചിത്രം തിയറ്ററുകളിൽ മികച്ച സ്വീകാര്യത നേടി പ്രദർശനം തുടരുകയാണ്. ആരാധകരും സിനിമാ ലോകവും ഒരുപോലെ ആഘോഷമാക്കുമ്പോൾ ജയിലറിനെ കുറിച്ച് ദുൽഖർ സൽമാൻ പറഞ്ഞ വാക്കുകൾ ആരാധകരുടെ ഇടയിൽ ചർച്ചയാവുകയാണ്. നടന്റെ ഏറ്റവും പുതിയ ചിത്രമായ 'കിങ് ഓഫ് കൊത്ത'യുടെ പ്രചരണ ഭാഗമായി ചെന്നൈയിൽ നടന്ന പരിപാടിയിലാണ് തലൈവരുടെ ചിത്രത്തെ കുറിച്ച് ദുൽഖർ വാചാലനായത്.

രജനിയാണ് ബോക്സോഫീസ് ഭരിക്കുന്ന യഥാർഥ രാജാവ് എന്നാണ് ദുൽഖർ പറഞ്ഞത്. അദ്ദേഹം ചിത്രത്തിലൂടെ എല്ലാവരേയും കീഴടക്കി. തിയറ്ററുകളിൽ നിറഞ്ഞ സദസിൽ ചിത്രം പ്രദർശനം തുടരുകയാണ്. ജയിലർ കണ്ട ഒരു ശതമാനം ആളുകൾ കിങ് ഓഫ് കൊത്ത കണ്ടാൽ ഞങ്ങൾ രക്ഷപ്പെടും; നടൻ കൂട്ടിച്ചേർത്തു.

ആഗസ്റ്റ് 24 നാണ് 'കിങ് ഓഫ് കൊത്ത' ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. ദുൽഖർ സൽമാൻ തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണിത്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി, ചെമ്പൻ വിനോദ്, ഷബീർ, നൈല ഉഷ, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, പ്രസന്ന, ഗോകുൽ സുരേഷ്, അനിഖ സുരേന്ദ്രൻ, ശരൺ ശക്തി എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫെറർ ഫിലിംസും ചേർന്നാണ് കിങ് ഓഫ് കൊത്ത നിർമിക്കുന്നത്. 

Tags:    
News Summary - Dulquer Salmaan interesting comments about Jailer at King Of Kotha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.