`മോഹൻലാൽ യുഗത്തിൽ ജീവിക്കാൻ കഴിഞ്ഞവർ ഭാഗ്യവാന്മാർ'; വൈകാരിക കുറിപ്പുമായി അപ്പാനി ശരത്

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മോഹൻലാലിനെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് നടന്‍ അപ്പാനി ശരത്. 'ഏട്ടൻ' എന്ന വാക്കിന് മലയാളത്തിൽ മോഹൻലാൽ എന്ന ഒരൊറ്റ അർഥമേ ഉള്ളൂ എന്ന് കുറിച്ചുകൊണ്ടാണ് താരം ആരാധനയും സ്നേഹവും പ്രകടിപ്പിച്ച കുറിപ്പ് പങ്കുവെച്ചത്. സച്ചിന്റെ ബാറ്റിങും, എ.ആർ. റഹ്മാന്റെ സംഗീതവും, മെസ്സി-റൊണാൾഡോ മാജിക് നിമിഷങ്ങളും ആസ്വദിക്കാൻ കഴിഞ്ഞ തലമുറയെപ്പോലെ തന്നെ ഭാഗ്യം ചെയ്തവരാണ് മോഹൻലാൽ യുഗത്തിൽ ജീവിക്കാൻ കഴിഞ്ഞവരെന്ന് ശരത് കുറിച്ചു. മോഹന്‍ലാലിനൊപ്പം സിനിമയിൽ അഭിനയിക്കുകയും താരത്തെ പലതവണ നേരിൽ കാണുകയും ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തെ വീണ്ടും കാണുന്ന ഓരോ നിമിഷവും തനിക്ക് വലിയ ആവേശമാണെന്ന് ശരത് തുറന്നുപറയുന്നു. "പലവട്ടം കണ്ടിട്ടുണ്ടെങ്കിലും, ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും, നേരിൽ കാണുന്ന ഓരോ നിമിഷത്തിലും ഉള്ളം കൈ വിറക്കാൻ തുടങ്ങും… ശ്വാസം മൂക്കിൻതുമ്പിൽ വന്ന് തങ്ങിനിൽക്കും. മുന്നിൽ നിൽക്കുന്നത് തിരശീലകളെ തീപിടിപ്പിച്ച ഒരു പ്രതിഭയാണ്," ശരത് കുറിച്ചു.

കാണുമ്പോൾ തരുന്ന സ്നേഹത്തിനും ചേർത്തുപിടിക്കലുകൾക്കും പ്രത്യേകിച്ച് സ്നേഹത്തോടെയുള്ള "എന്താ മോനെ" എന്ന ആ ചോദ്യത്തിനും എന്നും താന്‍ നന്ദി രേഖപ്പെടുത്തുന്നുവെന്നും കൂട്ടി ചേർത്തു. മലയാളത്തിന്റെ ഏട്ടനായി എന്നും തുടരുന്നതിന് മോഹൻലാലിനോടുള്ള കടപ്പാട് അറിയിച്ചുകൊണ്ടാണ് താരം കുറിപ്പ് അവസാനിപ്പിക്കുന്നത്. ഒരു നടൻ എന്നതിലുപരി മോഹൻലാൽ എന്ന വ്യക്തിയോടുള്ള അപ്പാനി ശരത്തിന്റെ അളവറ്റ ബഹുമാനവും സ്നേഹവുമാണ് ഈ കുറിപ്പിൽ പങ്കുവെക്കുന്നത്. ആരാധകരും സിനിമാ പ്രേമികളും വലിയ ആവേശത്തോടെയാണ് ശരത്തിന്റെ ഈ വൈകാരിക കുറിപ്പിനെ ഏറ്റെടുത്തിരിക്കുന്നത്.

Tags:    
News Summary - "Those who could live in the Mohanlal era are the lucky ones"; Appani Sarath shares an emotional note about Mohanla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.