Posted On
date_range Updated On
date_range ആഞ്ജലീന ജോളിയുടെയും ബ്രാഡ്പിറ്റിന്റെയും മൂത്തമകൾക്ക് പേരിലെ കുടുംബപ്പേര് മാറ്റണം
പേരിനു പിന്നാലെയുള്ള പിറ്റ് നീക്കംചെയ്യണം എന്നാവശ്യപ്പെട്ട് ഹോളിവുഡ് ദമ്പതികളായിരുന്ന ആഞ്ജലീന ജോളിയുടെയും ബ്രാഡ്പിറ്റിന്റെയും മൂത്ത മകൾ ഷിലോഹ് ജോളി പിറ്റ് അപേക്ഷ നൽകി.
മെയ് 27 ന് ഷിലോയ്ക്ക് 18 വയസ്സ് തികഞ്ഞതിന് തൊട്ടുപിന്നാലെയാണ് വാർത്ത വന്നത്. ജൻമദിനത്തിലാണ് ഷിലോഹ് അച്ഛന്റെ പേര് നീക്കാനുള്ള നീക്കം തുടങ്ങിയത്. അടുത്തിടെ ഷിലോഹും ബ്രാഡ്പിറ്റും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരുന്നു.
2016ലാണ് ജോളിയും ബ്രാഡ്പിറ്റും വേർപിരിഞ്ഞത്. വലിയ വാർത്തയായിരുന്നു ഹോളിവുഡിലെ താരദമ്പതികളായ ഇരുവരുടെയും വേർപിരിയൽ. ഇവരുടെ ആറുമക്കളുടെ ഉടമസ്ഥതാവകാശം തർക്കവിഷയമായിരുന്നു. 2021ൽ മക്കളെ ജോളിയും ബ്രാഡ്മിറ്റും സംരക്ഷിക്കണമെന്ന് കോടതി വിധിവന്നു. മറ്റു മക്കളും പേരിൽ നിന്ന് കുടുംബപ്പേര് നീക്കം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.