Posted On
date_range Updated On
date_range വീണ്ടും കണ്ണ് ശസ്ത്രക്രിയക്ക് വിധേയനായി ബച്ചൻ
ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചൻ വീണ്ടും കണ്ണ് ശസ്ത്രക്രിയക്ക് വിധേയനായി. ട്വിറ്ററിലൂടെ ബച്ചൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
തിമിര ശസ്ത്രക്രിയക്കാണ് താരം വിധേയനായത്. നേരത്തെ ഫെബ്രുവരിയിൽ ആദ്യ കണ്ണ് ശസ്ത്രക്രിയ നടത്തിയിരുന്നു. അന്ന് തന്നെ താരം രണ്ടാമത്തെ ശസ്ത്രക്രിയയുടെ കാര്യം താരം സൂചിപ്പിച്ചിരുന്നു.
രണ്ടാമത്തെ സര്‍ജറി നല്ല രീതിയിൽ പൂര്‍ത്തിയായി. സുഖപ്പെട്ടുവരുന്നു. എല്ലാം നല്ലത്.
അധുനിക വൈദ്യശാസ്ത്ര സാങ്കേതികവിദ്യയും ഡോക്ടറുടെ നൈപുണ്യവും... ജീവിതം മാറ്റിമറിക്കുന്ന അനുഭവമാണ്... നിങ്ങൾ മുമ്പ് കാണാത്തത് ഇപ്പോൾ കാണുന്നു. തീർച്ചയായും അത്ഭുതകരമായ ലോകം!! -അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
പുതിയ ചിത്രമായ ചെഹ് രേയുടെ ടീസർ കഴിഞ്ഞ ദിവസം അമിതാഭ് ബച്ചന്‍ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഏപ്രിൽ 9നാണ് ചെഹ് രേ തിയറ്ററുകളിൽ എത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.