Posted On
date_range Updated On
date_range തെന്നിന്ത്യൻ സൂപ്പർ നായിക തൃഷ കോൺഗ്രസിലേക്ക് ?
ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം തൃഷ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്നു. തൃഷ വൈകാതെ കോൺഗ്രസ് പാർട്ടിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ. തമിഴ് മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. തമിഴ് താരം വിജയിയുടെ നിലപാടുകളും തൃഷയുടെ രാഷ്ട്രീയപ്രവേശനത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
വിജയിയുടെ പല നിലപാടുകളും തൃഷയെ പ്രചോദിപ്പിച്ചുവെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. അതേസമയം, ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും പുറത്തുവന്നിട്ടില്ല. തൃഷയും രാഷ്ട്രീയപ്രവേശനത്തിന്റെ വ്യക്തമായ സൂചനകളൊന്നും നൽകിയിട്ടില്ല.
ബ്രഹ്മാണ്ഡ സിനിമ പൊന്നിയൻ സെൽവനാണ് തൃഷയുടേതായി പുറത്ത് വരാനുള്ള സിനിമ. ഇതിന് പുറമേ സതുരംഗ വേൈട്ട എന്ന ചിത്രവും തൃഷയുടേതായി റിലീസ് ചെയ്യാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.