Posted On
date_range Updated On
date_range നടി കാവ്യ സുരേഷ് വിവാഹിതയായി
നടിയും നര്‍ത്തകിയുമായ കാവ്യ സുരേഷ് വിവാഹിതയായി. അദീപ് കെ.പിയാണ് വരന്‍. വിവാഹ ചിത്രങ്ങള്‍ നടി തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. കാവ്യ ആലപ്പുഴ സ്വദേശിയാണ്.
'നീയാണ് എനിക് ലഭിച്ച ഏറ്റവും മികച്ച സമ്മാനം. ഞങ്ങളുടെ പുതിയ തുടക്കത്തിലേക്ക്' എന്ന അടിക്കുറിപ്പോടെയാണ് ഇരുവരും ചേർന്ന് ചിത്രങ്ങൾ പങ്കുവെച്ചത്.
2013-ല്‍ 'ലസാഗു ഉസാഗ' എന്ന ചിത്രത്തിലൂടെയാണ് കാവ്യ സിനിമയില്‍ അരങ്ങേറുന്നത്. പിന്നീട് ഒരേ മുഖം, കാമുകി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദം നേടിയ ശേഷമാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ‘തിരുമണം’ എന്ന തമിഴ് ചിത്രത്തിലും ‘സൂര്യ അസ്തമയം’ എന്ന തെലുങ്ക് ചിത്രത്തിലും കാവ്യ അഭിനയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.