ജോണി വാക്കറിലെ ഷെല്ലി എന്ന കഥാപാത്രം; നടൻ റോബിൻ വർഗീസ് അന്തരിച്ചു

തിരുവല്ല: ജയരാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ജോണി വാക്കറിലെ ഷെല്ലി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടൻ റോബിൻ വർഗീസ് (56) അന്തരിച്ചു. അമേരിക്കയിലെ കാലിഫോർണിയയിൽ വച്ചായിരുന്നു അന്ത്യം. കവിയൂർ മുണ്ട്യേപ്പള്ളി തേരാട്ട് ടി.വി.വർഗീസിന്റെയും ഏലിക്കുട്ടിയുടെയും മകനാണ്. നാലു വർഷമായി കുടുംബസമേതം കാലിഫോർണിയയിലാണ് താമസം.

കൊച്ചിൻ കോറസ് എന്ന മിമിക്രി ട്രൂപ്പിലൂടെയാണ് റോബിൻ കലാരംഗത്ത് സജീവമാവുന്നത്. ഇതിനിടയിലാണ് ജോണി വാക്കറിൽ ഷെല്ലിയുടെ വേഷം ലഭിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിയുടെ സഹോദരന്റെ കൂട്ടുകാരനാണ് ഷെല്ലി. ഇതിനുശേഷം സോളമന്റെ മണവാട്ടി എന്നൊരു ചിത്രത്തിൽ കൂടി റോബിൻ വേഷമിട്ടു. ഏതാനും കന്നഡ ചിത്രങ്ങളിലും ചില ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ: ജോസി. മക്കൾ: എമി, എർലിൻ. സംസ്‌കാരം ന്യൂയോർക്കിൽ.

Tags:    
News Summary - Actor Robin Varghese passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.