ആമിർഖാന്റെ 'ലാൽ സിങ് ഛദ്ദ' നല്ല ചിത്രമല്ല, താൻ പറഞ്ഞുവന്നത് ഇതാണ്; സത്യം അംഗീകരിക്കണം -അനുപം ഖേർ

റെ പ്രതീക്ഷയോടെ പുറത്തു ഇറങ്ങിയ ആമിർ ഖാൻ ചിത്രമായിരുന്നു 'ലാൽ സിങ് ഛദ്ദ'. 2022 ആഗസ്റ്റ് 11 ന് തിയറ്റുകളിൽ എത്തിയ ചിത്രത്തിന് പ്രതീക്ഷിച്ചത് പോലെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താനായില്ല. കൂടാതെ ആമിർ ഖാനെതിരെ രൂക്ഷ വിമർശനവും ഉയർന്നിരുന്നു.

 ഇപ്പോഴിതാ 'ലാൽ സിങ് ഛദ്ദ' ഒരു മികച്ച ചിത്രമായിരുന്നില്ലെന്ന് തുറന്നു പറയുകയാണ് നടൻ അനുപം ഖേർ. എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ ബോളിവുഡിലെ ബോയ്കോട്ട് ട്രെൻഡിനെ കുറിച്ച് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 'ലാൽ സിങ് ഛദ്ദ'  നല്ല ചിത്രമായിരുന്നെങ്കിൽ ബോധപൂർവം ആർക്കും ചിത്രത്തെ തകർക്കാൻ കഴിയില്ലെന്നും നടൻ അഭിമുഖത്തിൽ പറഞ്ഞു.

'ആമിർ ഖാന്റെ ലാൽ സിങ് ഛദ്ദ മികച്ച ചിത്രമായിരുന്നില്ല. അങ്ങനെ ആയിരുന്നെങ്കിൽ ബോധപൂർവം ആർക്കും ആ ചിത്രത്തെ തകർക്കാൻ കഴിയില്ലായിരുന്നു. ആമീറിന്റെ പി.കെ വളരെ നല്ല ചിത്രമാണ്. ഞാൻ പറഞ്ഞുവരുന്നത് സത്യം അംഗീകരിക്കണമെന്നാണ് '- അനുപം ഖേർ പറഞ്ഞു.

നല്ല സിനിമകൾ തീർച്ചയായും ജനങ്ങൾ കാണുകയും അംഗീകരിക്കുകയും ചെയ്യും.ബോയ്കോട്ട് പ്രവണത ഇല്ലാതാക്കാനുള്ള ഒരേയൊരു മാർഗം മികച്ച രീതിയിൽ ജോലി ചെയ്യുക നല്ല ചിത്രങ്ങൾ നൽകുക എന്നതാണെന്നും താരം കൂട്ടിച്ചേർത്തു.

Tags:    
News Summary - Aamir Khan's Laal Singh Chaddha was not a great film Says Anupam Kher

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.