മഹേഷ്​ ബാബുവി​െൻറ 'ഗ്രീൻ ചലഞ്ച്' ഏ​െറ്റടുത്ത്​ ഇളയദളപതി

ചെന്നൈ: തെലുങ്ക്​ സൂപ്പർ സ്​റ്റാർ മഹേഷ്​ ബാബു​വി​െൻറ ഗ്രീൻ ചലഞ്ച്​ ഏറ്റെടുത്ത്​ ഇളയദളപതി വിജയ്. ചലഞ്ചിൽ പ​ങ്കെടുത്ത്​ ചെടി നടുന്ന ചിത്രങ്ങൾ താരം ട്വിറ്ററിൽ പങ്കുവെച്ചു.

മഹേഷ്​ ബാബുവി​െൻറ ജന്മദിനമായ ആഗസ്​റ്റ്​ ഒമ്പതിന്​ ചെടി നടുന്ന വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ശേഷം വിജയ്​, ശ്രുതി ഹാസൻ, ജൂനിയർ എൻ.ടി.ആർ എന്നിവരോട്​ ചലഞ്ച്​ ഏറ്റെടുക്കാൻ ആവശ്യ​െപ്പടുകയും ചെയ്​തു. മഹേഷ്​ ബാബു​വി​െൻറ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.

'ഇത്​ നിനക്കുവേണ്ടിയാണ്​ മഹേഷ്​ ബാബു. ഇവിടെ പച്ചപ്പ്​ നിറഞ്ഞ ഇന്ത്യയും നല്ല ആരോഗ്യവുമുണ്ടാക​ട്ടെ. നന്ദി' വിജയ്​ ട്വീറ്റ്​ ചെയ്​തു. ലോകേഷ്​ കനകരാജി​െൻറ ബിഗ്​ ബജറ്റ്​ ചിത്രം മാസ്​റ്ററാണ്​ ഇനി പുറത്തിറങ്ങാനുള്ള വിജയ്​ ചിത്രം.  


Tags:    
News Summary - Actor Vijay takes up Mahesh Babus Green Challenge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.