മുംബൈ: ബോളിവുഡ് നടൻ അഖിൽ മിശ്ര അന്തരിച്ചു. വീടിന്റെ അടുക്കളയിൽ തെന്നി വീണ് തലയിടിച്ചാണ് മരണം സംഭവിച്ചത്. തെന്നി വീണയുടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 67 വയസായിരുന്നു.
ആമിർ ഖാൻ നായകനായ ത്രീ ഇഡിയറ്റ്സ് എന്ന ചിത്രത്തിൽ ഇദ്ദേഹം ചെയ്ത ലൈബ്രേറിയൻ ഡൂബെ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗാന്ധി മൈ ഫാദർ, ശിഖർ തുടങ്ങിയവയാണ് മറ്റ് സിനിമകൾ. ഉഡാൻ, സി.ഐ.ഡി, ശ്രീമാൻ ശ്രീമതി, ഹാതിം തുടങ്ങി നിരവധി ടെലിവിഷൻ ഷോകളിലും പങ്കെടുത്തിട്ടുണ്ട്.
സൂസേയ്ൻ ബേണെറ്റ് ആണ് ഭാര്യ. രക്തസമ്മർദ്ദം സംബന്ധിച്ച അസുഖത്തിന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ചയാണ് മരണം സംഭവിച്ചത്. ഭാര്യയാണ് മരണവിവരം അറിയിച്ചത്. അപകടം നടക്കുമ്പോൾ ഹൈദരാബാദിലായിരുന്നു ജർമൻ നടിയായ സൂസെയ്ൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.