'ബീഗം അധികാരമേറിയാൽ സംസ്​ഥാനം മിനി പാകിസ്​താനാകും'- ​വർഗീയതയിലേക്ക്​ ചുരുങ്ങി നന്ദിഗ്രാമിൽ ബി​.ജെ.പി തെരഞ്ഞെടുപ്പ്​ പ്രചാരണം


കൊൽക്കത്ത: പശ്​ചിമ ബംഗാൾ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിൽ ഏറ്റവും കൂടുതൽ മുഴങ്ങിക്കേൾക്കുന്ന പദങ്ങളിലൊന്ന്​ പാകിസ്​താൻ ആണ്​. അതും മുഖ്യമന്ത്രി മമത ബാനർജി മത്സര രംഗത്തുള്ള നന്ദിഗ്രാമിൽ. ഇവിടെ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുന്ന മുൻ തൃണമൂൽ നേതാവ്​ സുവേന്ദു അധികാരി വജ്രായുധം കണക്കെ പാകിസ്​താൻ മാത്രമല്ല, 'ബീഗം', ഈദ്​' തുടങ്ങിയ പദങ്ങളും നിരന്തരം പ്രയോഗിക്കുന്നു.

മാർച്ച്​ 29ന്​ നന്ദിഗ്രാമിൽ നടന്ന പൊതുപരിപാടിയിൽ സംസാരിച്ച സുവേന്ദു അധികാരി പറഞ്ഞത്​, 'ബീഗം അധികാരത്തിൽ തിരിച്ചുവന്നാൽ, സംസ്​ഥാനം മിനി പാകിസ്​താനാമയി മാറും' എന്നായിരുന്നു. മുസ്​ലിം വോട്ടർമാർക്കിടയിലെ ഇഷ്​ടം സഹിക്കാഞ്ഞാണ്​ സുവേന്ദു തന്‍റെ പഴയ നേതാവിന്​ ബീഗം' എന്നു വിളിപ്പേര്​ നൽകിയത്​. ഇവിടെ മാത്രമല്ല, നാളുകളേറെയായി മമതയെ 'ബീഗം' എന്നു മാത്രമാണ്​ സുവേന്ദു വിളിക്കുന്നത്​.

''മമത എപ്പോഴും ഈദ്​ മുബാറക്​ പറയുന്നു. അത്​ അവരുടെ രീതിയായി മാറിയിരിക്കുന്നു. പറഞ്ഞു പറഞ്ഞ്​, ഡോൽ (ബംഗാളിൽ ഹോളിക്കു തൊട്ടുമുമ്പായി വരുന്ന ആഘോഷം) ദിനത്തിൽ പോലും എല്ലാവരെയും 'ഹോളി മുബാറക്​' എന്ന്​ ആശംസിക്കുന്നിടത്തെത്തി കാര്യങ്ങൾ''- സുവേന്ദുവിന്‍റെ വാക്കുകൾ. ''അവർ ''ഹിന്ദുവാകാനാണ്​ ഇപ്പോൾ ശ്രമിക്കുന്നത്​. ഇരിപ്പിടത്തിനൊത്താണ്​ സംസാരം. ഇഗ്രയിൽ സംസാരിക്കു​േമ്പാൾ കലിമ ചൊല്ലുന്നു. നന്ദിഗ്രാമിൽ ഹിന്ദുമന്ത്രം ചൊല്ലു​േമ്പാൾ അത്​ പിഴക്കുകയുംചെയ്യുന്നു''- തിങ്കളാഴ്ചയിലെ വാക്കുകൾ.

വാക്കുകളിലെ വർഗീയത മാത്രമല്ല, തൃണമൂലിലെ മുസ്​ലിം പേരുള്ള നേതാക്കളെ മാത്രം ഉദ്ധരിച്ചും സുവേന്ദു ​ധ്രുവീകരണം പരകോടിയിലെത്തിക്കാൻ ശ്രമിക്കുന്നു. ''മാഡം ഇവിടെ ജയിച്ചാൽ പിന്നെ അവരെ കാണാനുണ്ടാകില്ല. ആവശ്യങ്ങളുമായി സുഫിയാന്‍റെ (തൃണമൂൽ നന്ദിഗ്രാം നേതാവ്​) വീട്ടിൽ​ ചെല്ലേണ്ടിവരും. സ്​ത്രീകൾക്ക്​ സുഫിയാന്‍റെ വീട്ടിൽ ചെല്ലാനാക​ുമോ? അത്​ സുരക്ഷിതമാണോ''- ഈ പ്രചാരണം​ ജനങ്ങൾക്കിടയിൽ കാര്യമായി വേരു പിടിച്ചതായി മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

രണ്ടു ​േബ്ലാക്കുകളിലായാണ്​ നന്ദിഗ്രാം മണ്ഡലം. നന്ദിഗ്രാം ഒന്ന്​, നന്ദിഗ്രാം രണ്ട്​. ഒന്നിൽ മുസ്​ലിം ജനസംഖ്യ 35 ശതമാനത്തോളം വരും. രണ്ടിലാക​ട്ടെ, 10- 12 ശതമാനമേ വരൂ. 2019ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഈ മണ്​ഡലത്തിൽനിന്ന്​ 62,000 വോട്ടുകൾ നേടിയതാണ്​. അന്ന്​ തൃണമൂലിലായിരുന്ന സുവേന്ദുവിനോടുള്ള അനിഷ്​ടമാണ്​ ബി.ജെ.പി വോട്ടായത്​ എന്ന് ഫലങ്ങളിൽനിന്ന്​ വ്യക്​തമായിരുന്നു. ബി.ജെ.പി കൂടെകൂട്ടിയ വോട്ടുകൾ കണ്ട്​ മഞ്ഞളിച്ച സുവേന്ദു പാളയം മാറി പുതിയ ബാനറിൽ അങ്കത്തിനിറങ്ങു​േമ്പാൾ പരസ്യമായി വർഗീയത പ്രകടിപ്പിക്കുന്നതാണ്​ ആശങ്കപ്പെടുത്തുന്നത്​. 

Tags:    
News Summary - 'Mini-Pakistan': Closer to Poll Date, BJP's Nandigram Campaign Turns Openly Anti-Muslim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.