കേവല ഭൂരിപക്ഷ കടമ്പ കടന്ന്​ തൃണമൂലും ഡി.എം.കെയും; അസമിൽ ബി.ജെ.പി ഭരിക്കും?

കൊൽക്കത്ത: കേരളത്തിന്​ പുറത്തെ സംസ്​ഥാനങ്ങളിൽ കേവല ഭൂരിപക്ഷ കടമ്പ കടന്ന്​ തൃണമൂലും ഡി.​എം.കെയും. രാജ്യത്ത്​ ഏറ്റവും കടുത്ത പോരാട്ടം കണ്ട പശ്​ചിമ ബംഗാളിൽ പ്രവചനങ്ങളെ സാധുവാക്കി തൃണമൂൽ കോൺഗ്രസ്​ അധികാരം നിലനിർത്തുമെന്ന്​ ഏകദേശം ഉറപ്പായി. തുടക്കത്തിൽ മാറിമറിഞ്ഞ ഫലങ്ങൾ അവസാനം ഒറ്റക്കുപിടിച്ച തണമൂൽ അവസാന സൂചനകളിൽ 166 സീറ്റുകളിൽ മുന്നിലാണ്​. കഴിഞ്ഞ തവണ നേടിയതിനെക്കാൾ മൂന്നു സീറ്റ്​ മുന്നിൽ. ബി.ജെ.പി 121 സീറ്റുകളിലും മുന്നിട്ട്​ നിൽക്കു​േമ്പാൾ കോൺഗ്രസും ഇടതും ഒന്നിച്ച്​ മത്സരിച്ചിട്ടും സംപൂജ്യരാകുമോ എന്ന ആധി നിലനിൽക്കുകയാണ്​. ഇതുവരെ മൂന്നു സീറ്റിലാണ്​ സഖ്യം മുന്നിലുള്ളത്​.

ഭരിക്കാൻ 118 സീറ്റ്​ വേണ്ട തമിഴ്​നാട്ടിൽ 145 ഇടത്ത്​ ലീഡുമായി ഡി.എം.കെ ഏറെ മുന്നിലാണ്​. മൂന്നക്കം കടക്കാനാവാതെ ഉഴറുന്ന എ.ഐ.എ.ഡി.എം.കെ സഖ്യത്തിന്​ ഇതുവരെ 85 സീറ്റിലാണ്​ മുൻതൂക്കം. കമൽ ഹാസന്​ ലീഡുണ്ട്​.

ഭരണത്തുടർച്ച ലക്ഷ്യമിട്ട്​ കടുത്ത പോരാട്ടം നയിച്ച ബി.ജെ.പി അസമിൽ ഭരണം നിലനിർത്തുമെന്ന്​ ഏറെക്കുറെ ഉറപ്പായി. ഏറ്റവുമൊടുവിലെ ഫലങ്ങളിൽ 79 ഇടത്ത്​ ബി.ജെ.പി സഖ്യം മുന്നിലാണ്​. കോൺഗ്രസ്​ സഖ്യത്തിന്​ 38 ഇടത്തേ ലീഡുള്ളൂ.

പോണ്ടിച്ചേരിയിൽ ബി.ജെ.പി സഖ്യം 10 ഇടത്തും കോഗ്രസ്​ മൂന്നിടത്തും മുന്നേറുകയാണ്​.

News Summary - Election Results first indications

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.