മമതക്ക്​ നിർണായകം; അസമിലും പശ്​ചിമബംഗാളും രണ്ടാംഘട്ട വോ​ട്ടെടുപ്പ്​ തുടങ്ങി

ന്യൂഡൽഹി: പശ്​ചിമബംഗാളിലും അസമിലും രണ്ടാംഘട്ട വോ​ട്ടെടുപ്പിന്​ തുടക്കമായി. പശ്​ചിമബംഗാളിലെ 30 സീറ്റുകളിലേക്കും അസമിലെ 39 സീറ്റുകളിലേക്കുമാണ്​ വോ​ട്ടെടുപ്പ്​ നടക്കുന്നത്​. പശ്​ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മത്സരിക്കുന്ന നന്ദിഗ്രാമിൽ രണ്ടാം ഘട്ടത്തിലാണ്​ വോ​ട്ടെടുപ്പ്​ നടക്കുന്നത്​.

തൃണമൂൽ കോൺഗ്രസിന്‍റെ ശക്​തികേന്ദ്രമായ നന്ദി​ഗ്രാമിൽ മമത ബാനർജിയും പാർട്ടിവിട്ട്​ ബി.ജെ.പി​യിലെത്തിയ മുൻ മന്ത്രി സുവേന്ദു അധികാരിയും തമ്മിലാണ്​ കടുത്ത പോരാട്ടം നടക്കുന്നത്​. അസമിൽ അഞ്ച്​ മന്ത്രിമാരും ഡെപ്യൂട്ടി സ്​പീക്കറും ഇന്ന്​ ജനവിധി തേടും. പ്രതിപക്ഷത്തെ ചില നേതാക്കളും ഇന്ന്​ ജനവിധി തേടുന്നുണ്ട്​.

അതേസമയം, അസമിലും പശ്​ചിമബംഗാളിലേയും ജനങ്ങൾ ജനാധിപത്യത്തിന്‍റെ ഉത്സവത്തെ ശക്​തിപ്പെടുത്തണമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർഥിച്ചു. ഇരു സംസ്ഥാനങ്ങളിലും പരമാവധി ജനങ്ങൾ തെരഞ്ഞെടുപ്പ്​ പ്രക്രിയയുടെ ഭാഗമാവണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Bengal, Assam Phase 2 Voting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.