Posted On
date_range Updated On
date_range തൊടുപുഴയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.ഐ. ആന്‍റണിക്ക് കോവിഡ്
തൊടുപുഴ: തൊടുപുഴ മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർഥി കെ.ഐ. ആന്‍റണിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് കുമാരമംഗലത്തെ പര്യടനത്തിനിടെയാണ് കോവിഡ് പരിശോധനാഫലം പോസിറ്റീവാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് പ്രചാരണം നിര്‍ത്തി സ്ഥാനാര്‍ഥി വിശ്രമത്തിലാണ്.
കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനാണ് എൽ.ഡി.എഫ് തൊടുപുഴ സീറ്റ് നല്‍കിയത്. രോഗം സ്ഥിരീകരിച്ച ശേഷവും സ്ഥാനാർഥി പ്രചാരണ രംഗത്ത് ഉണ്ടായിരുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ ഇന്ന് രാവിലെയാണ് കെ.ഐ. ആന്‍റണിക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് എൽ.ഡി.എഫ് നേതൃത്വം വ്യക്തമാക്കി.
തൊടുപുഴയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.ജെ. ജോസഫാണ്. അദ്ദേഹത്തിന് കഴിഞ്ഞ മാസം കോവിഡ് ബാധിച്ചിരുന്നു. രോഗം ഭേദമായതോടെയാണ് അദ്ദേഹം പ്രചാരണ രംഗത്ത് സജീവമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.