ചി​ഹ്ന​മാ​യ ഗ്യാ​സ് സി​ലി​ണ്ട​റു​മാ​യി വാ​ടി ഹ​രീ​ന്ദ്ര​ൻ


ജ​യ​ത്തി​ല​ല്ല കാ​ര്യം, മു​ഖ്യമ​ന്ത്രി​യു​ടെ മ​ണ്ഡ​ല​ത്തി​ൽ ഒരുകൈ നോക്കാൻ വാ​ടി ഹ​രീ​ന്ദ്ര​ൻ

ത​ല​ശ്ശേ​രി: തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​ത് മ​ല്ല​ൻ​മാ​രാ​യാ​ലും ഒ​രു കൈ ​നോ​ക്കാ​ൻ വാ​ടി ഹ​രീ​ന്ദ്ര​നു​മു​ണ്ട്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മൂ​ന്നാ​മ​തും അ​ങ്കം കു​റി​ക്കു​ന്ന ധ​ർ​മ​ടം മ​ണ്ഡ​ല​ത്തി​ലാ​ണ് സ്വ​ത​ന്ത്ര​നാ​യി ഇ​ത്ത​വ​ണ വാ​ടി ഹ​രീ​ന്ദ്ര​ന്‍റെ രം​ഗ​പ്ര​വേ​ശം.

ജി​ല്ല​യി​ലെ പ്ര​ധാ​ന ചെ​സ് ക​ളി​ക്കാ​ര​നും പ​രി​ശീ​ല​ക​നു​മാ​ണ് ത​ല​ശ്ശേ​രി വ​ട​ക്കു​മ്പാ​ട് മ​ഠ​ത്തും​ഭാ​ഗം സ്വ​ദേ​ശി​യാ​യ പൂ​ലോ​ട്ട് മീ​ത്ത​ൽ വീ​ട്ടി​ൽ വാ​ടി ഹ​രീ​ന്ദ്ര​ൻ. കെ.​എ​സ്.​ഇ.​ബി പെ​രി​ങ്ങ​ത്തൂ​ർ ഓ​ഫി​സി​ൽ​നി​ന്ന് ഓ​വ​ർ​സി​യ​റാ​യി വി​ര​മി​ച്ച 62 കാ​ര​നാ​യ ഹ​രീ​ന്ദ്ര​ന് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​ത് ഒ​രു ഹ​ര​മാ​ണ്. വ്യ​ത്യ​സ്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ത് ഏ​ഴാം ത​വ​ണ​യാ​ണ് മ​ത്സ​രി​ക്കാ​നി​റ​ങ്ങു​ന്ന​ത്. തോ​റ്റാ​ൽ കെ​ട്ടി​വെ​ച്ച കാ​ശ് പോ​കി​ല്ലേ എ​ന്ന് ചോ​ദി​ക്കു​മ്പോ​ൾ അ​തൊ​ന്നും വ​ലി​യ കാ​ര്യ​മാ​ക്കു​ന്നി​ല്ല.

കെ​ട്ടി​വെ​ക്കാ​നു​ള്ള കാ​ഷ് മു​ട​ക്കു​ന്ന​ത് ഞാ​ന​ല്ല, ജി​ല്ല ചെ​സ് അ​സോ​സി​യേ​ഷ​നു​ണ്ട് എ​ന്നെ സ​ഹാ​യി​ക്കാ​നെ​ന്ന് ഹ​രീ​ന്ദ്ര​ന്‍റെ ന​ർ​മം ക​ല​ർ​ന്ന മ​റു​പ​ടി. 1992 മു​ത​ൽ മാ​റി മാ​റി ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പി​ലും സ്വ​ത​ന്ത്ര​നാ​യി ഹ​രീ​ന്ദ്ര​ൻ മ​ത്സ​രി​ച്ച് തോ​ൽ​വി അ​റി​ഞ്ഞി​ട്ടു​ണ്ട്. ര​ണ്ടു ത​വ​ണ സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​ർ​ക്കെ​തി​രെ മ​ത്സ​രി​ച്ച അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള​തി​നാ​ൽ ഇ​ത്ത​വ​ണ വ​ലി​യ ടെ​ൻ​ഷ​നി​ല്ലെ​ന്ന് ഹ​രീ​ന്ദ്ര​ൻ പ​റ​യു​ന്നു.1995ൽ ​തി​രൂ​ര​ങ്ങാ​ടി​യി​ൽ മു​ഖ്യ​മ​ന്ത്രി എ.​കെ. ആ​ന്റ​ണി മ​ത്സ​രി​ച്ച​പ്പോ​ൾ അ​വി​ടെ​യും ഒ​ന്ന് പ​രീ​ക്ഷി​ച്ചു നോ​ക്കി. അ​ന്ന് വി​യ​ർ​പ്പൊ​ഴു​ക്കാ​തെ 275 വോ​ട്ട് നേ​ടി. ഇ​ത് കൈ​മു​ത​ലാ​ക്കി ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ധ​ർ​മ​ട​ത്ത് സ്വ​ത​ന്ത്ര​നാ​യി ച​ക്ക ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ചു. അ​ന്ന് അ​റി​യാ​വു​ന്ന പ​ല​രെ​യും ക​ണ്ട് വോ​ട്ട് തേ​ടി. ഫ​ലം വ​ന്ന​പ്പോ​ൾ അ​ഞ്ച് പോ​സ്റ്റ​ൽ വോ​ട്ട​ട​ക്കം 300 വോ​ട്ടു​ക​ൾ.

മു​ഖ്യ​മ​ന്ത്രി മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ല​മാ​യ​തി​നാ​ൽ ധ​ർ​മ​ട​ത്ത് വീ​ണ്ടും ഒ​രു പ​രീ​ക്ഷ​ണ​ത്തി​നി​റ​ങ്ങി​യ ഹ​രീ​ന്ദ്ര​ന് പ്ര​തീ​ക്ഷി​ക്കാ​തെ ഗ്യാ​സ് സി​ലി​ണ്ട​ർ ചി​ഹ്ന​മാ​യി ല​ഭി​ച്ച​പ്പോ​ൾ കൂ​ടു​ത​ൽ സ​ന്തോ​ഷ​മാ​യി. ജ​യി​ക്കു​മെ​ന്നാ​ണ് ഹ​രീ​ന്ദ്ര​ന്റെ പ്ര​തീ​ക്ഷ. ജ​യി​ച്ചാ​ൽ എ​ല്ലാ വി​ഭാ​ഗ​മാ​ളു​ക​ൾ​ക്കും പ്ര​തി​മാ​സ പെ​ൻ​ഷ​ൻ ന​ൽ​കാ​ൻ മു​ൻ​കൈ​യെ​ടു​ക്കും. തൊ​ഴി​ലി​ല്ലാ​ത്ത​വ​ർ​ക്കെ​ല്ലാം തൊ​ഴി​ലി​ല്ലാ​യ്മ വേ​ത​നം. ഹ​രീ​ന്ദ്ര​ന്‍റെ പ്ര​ക​ട​ന പ​ത്രി​ക​യി​ൽ ഇ​നി​യു​മു​ണ്ട് നി​ര​വ​ധി വാ​ഗ്ദാ​ന​ങ്ങ​ൾ.

Tags:    
News Summary - It's not about winning, Vadi Harindran wants to help out in the Chief Minister's office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.