സി.ഒ.ടി. നസീർ

തലശ്ശേരിയിൽ എൻ.ഡി.എ പിന്തുണ സി.ഒ.ടി. നസീറിന്​

കണ്ണൂർ: തലശ്ശേരി മണ്ഡലത്തിൽ സ്​ഥാനാർഥിയില്ലാത്ത എൻ.ഡി.എയുടെ പിന്തുണ ഇന്ത്യൻ ഗാന്ധിയൻ പാർട്ടി സ്വതന്ത്ര സ്​ഥാനാർഥിയായി മത്സരിക്കുന്ന മുൻ സി.പി.എം നേതാവ് സി.ഒ.ടി. നസീറിന്. തലശ്ശേരിയിൽ സി.ഒ.ടി. നസീറിനെ പിന്തുണക്കുമെന്ന്​ ബി.ജെ.പി സംസ്​ഥാന അധ്യക്ഷനും എൻ.ഡി.എ ചെയർമാനുമായ കെ. സുരേന്ദ്രൻ അറിയിച്ചു. സി.ഒ.ടി. നസീർ പിന്തുണ തേടിയതിനു പിന്നാലെയാണ്​ എൻ.ഡി.എ തീരുമാനം.

ബി.ജെ.പി ജില്ല പ്രസിഡൻറ്​ എൻ. ഹരിദാസനായിരുന്നു എൻ.ഡി.എ സ്​ഥാനാർഥിയായി തലശ്ശേരിയിൽ പത്രിക നൽകിയിരുന്നത്​. എന്നാൽ സൂക്ഷ്​മ പരിശോധനയിൽ ബി.ജെ.പി ദേശീയ പ്രസിഡൻറ്​ ബി.ജെ.പി നഡ്ഡയുടെ ചിഹ്​നം അനുവദിച്ചുള്ള കത്തി​െൻറ ഒറിജിനൽ പത്രികക്കൊപ്പം സമർപ്പിച്ചിട്ടില്ലെന്ന കാരണത്താലാണ്​ ഹരിദാസി​െൻറ പത്രിക തള്ളിയത്​. ഇത്​ കടുത്ത വിവാദത്തിന്​ വഴിയൊരുക്കിയിരുന്നു. ബി.ജെ.പിയും എൽ.ഡി.എഫും തമ്മിലുള്ള ഡീലാണ്​ ഇതെന്ന്​ യു.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള ഡീലാണെന്ന്​ എൽ.ഡി.എഫും പരസ്​പരം ആരോപിച്ചിരുന്നു.

അതിനിടയിൽ ആരുടെ വോട്ടും സ്വീകരിക്കുമെന്ന്​ സി.ഒ.ടി. നസീറും വ്യക്​തമാക്കി. ബി.ജെ.പിയുടെ പിന്തുണ തേടിയിട്ടുണ്ടെന്ന്​ സി.ഒ.ടി. നസീർ തിങ്കളാഴ്​ച വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ആരുടെ വോട്ടും സ്വീകരിക്കും. ആരുടെയെങ്കിലും വോട്ടുവേണ്ടെന്ന്​ പറയുന്നത്​ ജനാധിപത്യ മര്യാദയല്ല. എല്ലാ വിഭാഗം ആളുകളുടെയും വോട്ട്​ തനിക്ക്​ ആവശ്യമുണ്ട്​.

അക്രമത്തിനും വികസന മുരടിപ്പിനുമെതിരെയാണ്​ താൻ തലശ്ശേരിയിൽ മത്സരിക്കുന്നത്​. ഭിന്നാഭിപ്രായം പറയുന്നവരെ ആക്രമിക്കുന്ന സ്വഭാവം ചിലർക്കുണ്ട്​. ഇത്​ മാറ്റിയെടുക്കണം. ജനങ്ങളുടെ എം.എൽ.എയാകാൻ ഷംസീറിന്​ കഴിഞ്ഞിട്ടില്ലെന്നും സി.ഒ.ടി. നസീർ പറഞ്ഞു.

Tags:    
News Summary - nda support to cot naseer in thalassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.