മുതിർന്ന കോൺഗ്രസ്​ നേതാവ്​ രാമസ്വാമി പാർട്ടി വിട്ടു

പാലക്കാട്​: യു.ഡി.എഫ് പാലക്കാട്​ ജില്ലാ മുൻ ചെയർമാനും കെ.പി.സി.സി നിർവാഹക സമിതി അംഗവുമായ എ. രാമസ്വാമി കോൺഗ്രസ് വിട്ടു. വാർത്താസമ്മേളനത്തിലാണ്​ അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കോൺഗ്രസിന്‍റെ തുടർച്ചയായ​ുള്ള അവഗണനയിൽ മനം മടുത്താണ് പാർട്ടി വിടാൻ തീരുമാനിച്ചതെന്ന് രാമസ്വാമി പറഞ്ഞു.

എൽ.ഡി.എഫുമായി ചേർന്ന് പ്രവർത്തിക്കാനാണ്​ തീരുമാനമെന്ന്​ രാമസ്വാമി പറഞ്ഞു. കനത്ത പോരാട്ടം നടക്കുന്ന പാലക്കാട്​ മുൻ നഗരസഭാ ചെയർമാൻ കൂടിയായ മുതിർന്ന നേതാവ്​ കാലുമാറിയത്​ കോൺഗ്രസിന്​ തിരിച്ചടിയാകും.

തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് രാജി. കോൺഗ്രസിൽ ഇനിയും അസംതൃപ്​തർ ഉണ്ടെന്നും വരുംദിവസങ്ങളിൽ അവരും പാർട്ടിവിടുമെന്നും അദ്ദേഹം പറഞ്ഞു.

നെൻമാറ പെയ്​ഡ്​ സീറ്റ്​ വിഷയത്തിൽ ഉയർന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും കോങ്ങാട് സീറ്റ്​ സംബന്ധിച്ചും സമാന സംശയം ഉണ്ടെന്നും രാമസ്വാമി പറഞ്ഞു. ഐ.എൻ.ടി.യു.സി ഉന്നയിക്കുന്ന സീറ്റ്​ പ്രശ്​നം നേതൃത്വം പരിണിക്കുന്നില്ല. മുതിർന്ന നേതാക്കളെ കെ.പി.സി.സിയാണ്​ അവഗണിക്കുന്നത്​. കോൺഗ്രസിന്‍റെ ഭാവി സംസ്​ഥാനത്ത്​ ചോദ്യചിഹ്​നമാകും. പാലക്കാട്​ കോൺഗ്രസ്​ മൂന്നാംസ്​ഥാനത്തെത്തു​െമന്നും അദ്ദേഹം ആരോപിച്ചു.

ലതിക സുഭാഷ്, കെ.സി റോസിക്കുട്ടി തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ പാർട്ടി വിട്ടിരുന്നു.

Tags:    
News Summary - UDF Palakkad district Former chairman a ramaswami quit from congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.