Posted On
date_range Updated On
date_range പാലക്കാട് ഇ.ശ്രീധരന്‍റെ ലീഡ് 2000 കടന്നു
പാലക്കാട്: പാലക്കാട് നിയമസഭ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി ഇ.ശ്രീധരന്‍റെ ലീഡ് 2000 കടന്നു. രാവിലെ 9.35ഓടെ ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ശ്രീധരന് ലീഡ് ചെയ്യുന്നത്.
പാലക്കാട് കോൺഗ്രസ് സ്ഥാനാർഥി ഷാഫി പറമ്പിൽ, സി.പി.എമ്മിന്‍റെ സി.പി പ്രമോദ്, ബി.ജെ.പിയുടെ ഇ.ശ്രീധരൻ എന്നിവർ തമ്മിലാണ് പ്രധാനമത്സരം.
പാലക്കാട് മുൻസിപാലിറ്റി, കണ്ണാടി, പിരായിരി, മാത്തുർ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് പാലക്കാട് നിയമസഭ മണ്ഡലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.