Posted On
date_range Updated On
date_range കൈപ്പത്തിക്ക് ചെയ്ത വോട്ട് പോയത് താമരക്ക്; കൽപറ്റ കമ്പളക്കാട് പോളിങ് നിർത്തിവെച്ചു
കൽപറ്റ: വയനാട് കൽപറ്റ മണ്ഡലത്തിലെ കമ്പളക്കാട്ട് വോട്ടർമാരുടെ പ്രതിഷേധത്തെ തുടർന്ന് വോട്ടെടുപ്പ് നിർത്തിവെച്ചു.
കൈപ്പത്തി ചിഹ്നത്തിന് രേഖപ്പെടുത്തിയ വോട്ട് താമരക്കും സ്വതന്ത്ര സ്ഥാനാർഥിയുടെ ആന ചിഹ്നത്തിനുമാണ് പോയതെന്ന് ആരോപിച്ചായിരുന്നു വോട്ടർമാർ ബഹളം വെച്ചത്. കണിയാമ്പറ്റ പഞ്ചായത്തിലെ 54ാം നമ്പർ ബൂത്തായ അൻസാരിയ കോംപ്ലക്സിലാണ് സംഭവം.
കൈപ്പത്തിക്ക് രേഖപ്പെടുത്തിയ വോട്ടിൽ രണ്ടെണ്ണം താമരക്കും ഒന്ന് ആന ചിഹ്നത്തിനുമാണ് പോയതെന്ന് വി.വി.പാറ്റിൽ കാണിച്ചതായി മൂന്ന് വോട്ടർമാർ പരാതിപ്പെടുകയായിരുന്നു.
വയനാട് കലക്ട്രേറ്റിൽ നിന്ന് തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.