ക​ൽ​പ​റ്റ​യി​ല്‍ റോഡ് ഷോക്കിടെ സംഘർഷം

ക​ല്‍പ​റ്റ: ഞാ​യ​റാ​ഴ്​​ച ക​ൽ​പ​റ്റ​യി​ല്‍ ന​ട​ന്ന എ​ൽ.​ഡി.​എ​ഫ്​ റോ​ഡ്​ ഷോ​ക്കി​ടെ സം​ഘ​ർ​ഷം. ക​ല്‍പ​റ്റ പ​ഴ​യ ബ​സ്​​സ്​​റ്റാ​ൻ​ഡി​ന്​ സ​മീ​പ​ത്ത് എ​ൽ.​ഡി.​എ​ഫ്​ പ്ര​വ​ര്‍ത്ത​ക​ര്‍ യു.​ഡി.​എ​ഫ് പ്ര​വ​ര്‍ത്ത​ക​രെ മ​ർ​ദി​ച്ച​താ​യാ​ണ്​ ആ​രോ​പ​ണം. മു​നി​സി​പ്പ​ല്‍ യു.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ട്ര​ഷ​റ​റും ജ​ന​താ​ദ​ള്‍ യു​നൈ​റ്റ​ഡ് ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​യ ല​ത്തീ​ഫ് മാ​ടാ​യി​യെ എ​ല്‍.​ജെ.​ഡി പ്ര​വ​ര്‍ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ര്‍ദി​ച്ചെ​ന്നാ​ണ്​ പ​രാ​തി. ല​ത്തീ​ഫി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ത​വ​ണ എം.​വി. ശ്രേ​യാം​സ്‌​കു​മാ​റി​നെ​തി​രെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ച​തി​െൻറ വൈ​രാ​ഗ്യ​ത്തി​ല്‍ ല​ത്തീ​ഫി​നെ തി​ര​ഞ്ഞു​പി​ടി​ച്ച് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് യു.​ഡി.​എ​ഫ് നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം, റോ​ഡ് ഷോ​യി​ലെ ജ​ന​പ​ങ്കാ​ളി​ത്തം ക​ണ്ട് വി​റ​ളി​പൂ​ണ്ടാ​ണ് യു.​ഡി.​എ​ഫ് പ്ര​വ​ര്‍ത്ത​ക​ര്‍ ഇ​ത്​ അ​ല​ങ്കോ​ല​മാ​ക്കാ​ന്‍ ശ്ര​മി​ച്ച​തെ​ന്ന് എ​ല്‍.​ഡി.​എ​ഫ് ക​ല്‍പ​റ്റ മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി ചെ​യ​ര്‍മാ​ന്‍ കെ.​കെ. ഹം​സ, ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ കെ. ​റ​ഫീ​ഖ് എ​ന്നി​വ​ര്‍ ​ആ​രോ​പി​ച്ചു. മൂ​ന്നു യു.​ഡി.​എ​ഫ് പ്ര​വ​ര്‍ത്ത​ക​ര്‍ മാ​ത്രം പ്ര​ചാ​ര​ണ വാ​ഹ​ന​ത്തി​ല്‍ പ​ഴ​യ ബ​സ്​​സ്​​റ്റാ​ൻ​ഡി​ന​ടു​ത്തെ​ത്തി റോ​ഡ് ഷോ​യി​ല്‍ അ​ണി​നി​ര​ന്ന സ്ത്രീ​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​രെ മോ​ശം പ​ദ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ആ​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെ എ​ല്‍.​ഡി.​എ​ഫ് പ്ര​വ​ര്‍ത്ത​ക​ര്‍ ചോ​ദ്യം ചെ​യ്യു​ക​മാ​ത്ര​മാ​ണ് ചെ​യ്​​ത​തെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Conflict during road show in Kalpetta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.