മുല്ലപ്പള്ളിയിൽ നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല, പുറത്താക്കിയതിനെക്കുറിച്ച് ലതിക സുഭാഷ്

ഏറ്റുമാനൂർ:  കോൺഗ്രസ് അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ലതിക സുഭാഷ്. സ്ത്രീ വിരുദ്ധ പരാമർശം നടത്താനും മടിയില്ലാത്തയാളാണ് അദ്ദേഹം. ബാലറ്റിലൂടെ സ്ത്രീ സമൂഹം ഇതിന് മറുപടി പറയുമെന്നും ലതിക പ്രതികരിച്ചു.

കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ രാവിലെ വ്യക്തമാക്കിയിരുന്നു. ഇതേക്കുറിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകരോടാണ് ലതിക സുഭാഷ് ഇത്തരത്തിൽ പ്രതികരിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതിരുന്നതിനെ തുട‍ര്‍ന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്തതിനാണ് മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷക്കെതിരെ കോൺഗ്രസ് നടപടി സ്വീകരിച്ചത്.

സീറ്റ് ലഭിക്കാത്തതിനാൽ ആരെങ്കിലും ഇത്തരത്തിൽ പ്രതിഷേധിക്കുമോ എന്നും മറ്റെന്തെങ്കിലും കാരണം കൊണ്ടാകാം ലതിക സുഭാഷ് തല മുണ്ഡനം ചെയ്തത് എന്നായിരുന്നു ആ ദിവസം മുല്ലപ്പള്ളി പ്രതികരിച്ചത്.

Tags:    
News Summary - Expect nothing more from Mullappally, says Latika Subhash about the expulsion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.