Posted On
date_range Updated On
date_range ദേവികുളത്ത് എൽ.ഡി.എഫിന് ജയം
ഇടുക്കി: ഉടുമ്പൻചോലക്ക് പിന്നാലെ ദേവികുളത്തും എൽ.ഡി.എഫിന് ജയം. എൽ.ഡി.എഫ് സ്ഥാനാർഥി എ.രാജ ദേവികുളത്ത് ജയിച്ചു. 7736 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എ.രാജ വിജയിച്ചത്.
ദേവികുളത്ത് ഡി.കുമാറാണ് കോൺഗ്രസ് സ്ഥാനാർഥി. സ്വതന്ത്ര സ്ഥാനാർഥിയായി എസ്.ഗണേശനും രംഗത്തുണ്ട്. ഇടുക്കി ജില്ലയിൽ ഉടുമ്പൻചോല മണ്ഡലത്തിൽ വൻ ലീഡാണ് മന്ത്രി എം.എം മണിക്കുളളത്.
ജില്ലയിലാകമാനം എൽ.ഡി.എഫിനാണ് മുന്നേറ്റം. മൂന്നിടത്തും എൽ.ഡി.എഫും രണ്ടിടത്ത് യു.ഡി.എഫുമാണ് ലീഡ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.