ഷിബുവിനെ നാട്ടുകാര്‍ പോളിങ് സ്റ്റേഷനിലേക്ക് എടുത്തുകൊണ്ടുവരുന്നു
Posted On
date_range Updated On
date_range 26 വര്‍ഷമായി കിടപ്പിൽ; ഷിബു വോട്ട് മുടക്കിയില്ല
അടിമാലി: കിടപ്പിലാണെങ്കിലും ഷിബു വോട്ട് മുടക്കിയില്ല. ആടിന് തീറ്റക്കായി പ്ലാവില്‍ കയറി ഇലവെട്ടുന്നതിനിടെ വീണ് പരിക്കേറ്റ് 26 വര്‍ഷമായി കിടപ്പിലായ മാങ്കുളം മുനിപ്പാറ ചക്കാനികുന്നേല്‍ ഷിബുവാണ് (40) വോട്ട് ചെയ്യാൻ എത്തിയത്.
അയല്‍വാസികളുടെ സഹായത്തോടെ പോളിങ് സ്റ്റേഷനിലേക്ക് എടുത്തുകൊണ്ടുവരുകയായിരുന്നു. 14ാം വയസ്സിലാണ് ഷിബുവിന് പരിക്കേറ്റത്.
സുഷുമ്ന നാഡികള്‍ തകര്‍ന്നതിനാലാണ് എഴുന്നേറ്റ് ഇരിക്കാൻപോലും കഴിയാതായത്. വയോധികയായ മാതാവ് മാത്രമാണ് ഷിബുവിന് തുണ. കാര്യമായി സര്‍ക്കാര്‍ സഹായമൊന്നും ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.