അസം; ആക്​റ്റിവിസ്​റ്റ്​ അഖിൽ ഗോഗി മുന്നിൽ

ദിസ്​പുർ: പൗരത്വ ഭേതഗതിക്കെതിരെ പോരാടിയ ആക്​ടിവിസ്​റ്റും സ്വതന്ത്ര സ്​ഥാനാർഥിയുമായ അഖിൽ ഗോഗോയ്​ അസമിൽ മുന്നിൽ. സിബ്​സാഗർ നിയമസഭ മണ്ഡലത്തിൽ ബി.ജെ.പിയുടെ രാജ്​കോൻവാറാണ്​ അഖിൽ ഗോഗോയ്യു​ടെ മുഖ്യ എതിരാളി.

സുഭ്രമിത്ര ഗോഗോയ്യാ​ണ്​ ഇവിടെ കോൺഗ്രസി​ന്‍റെ സ്​ഥാനാർഥി. അഖിൽ ഗോഗോയ്​ ഒന്നാം സ്​ഥാനത്ത്​ ആയിരത്തിലധികം വോട്ടിന്​ മുന്നിലാണ്​. കോൺഗ്രസി​ന്‍റെ സിറ്റിങ്​ സീറ്റാണിത്​.

പൗരത്വ പ്രക്ഷോഭത്തിന്​ നേതൃത്വം നൽകിയ അഖിൽ ഗോഗോയ്​ നിലവിൽ ജയിലിലാണ്​. 2020 ഒക്​ടോബർ രണ്ടിന് അദ്ദേഹത്തിന്‍റെ അനുയായികൾ​​ റയ​്​ജോർ ദൾ പാർട്ടി രൂപീകരിച്ചു (പ്യൂപ്ൾസ്​ പാർട്ടി).

വോ​ട്ടെണ്ണൽ പുരോഗമിക്കു​േമ്പാൾ സംസ്​ഥാനത്ത്​ ബി.ജെ.പിയാണ്​ മുന്നിൽ. ഒടുവിൽ വിവരം ലഭിക്കു​േമ്പാൾ, ബി.ജെ.പി 37 സീറ്റിലും കോൺഗ്രസ്​ 11 സീറ്റിലും ബി.ജെ.പിയുടെ സഖ്യ കക്ഷിയായ അസോം ഗണ പരിഷത്ത്​ ഒമ്പത്​ സീറ്റിലും മുന്നിലാണ്​.

Tags:    
News Summary - Sibsagar Election Result, Akhil Gogoi, assam election 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.