ഉത്തരാഖണ്ഡിൽ രണ്ടംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്; ഹരീഷ് റാവത്ത് രാംനഗറിൽനിന്ന് മത്സരിക്കും

ഡെറാഡൂൺ: ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. 11 സ്ഥാനാർഥികളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. മുൻ മുഖ്യ​മന്ത്രി ഹരീഷ് റാവത്ത് രാംനഗറിൽനിന്ന് മത്സരിക്കും.

നൈനിറ്റാൾ ജില്ലയിലെ രാംനഗർ മണ്ഡലം ഗർവാൾ ലോക്സഭ മണ്ഡലത്തിന് കീഴിലാണ്. ജനുവരി 28ന് ഹരീഷ് റാവത്ത് നാമനിർദേശ പത്രിക സമർപ്പിക്കും. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ള നേതാവാണ് ഹരീഷ് റാവത്ത്. 2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

ലാൻസ്ഡൗൺ മണ്ഡലത്തിൽ അനുക്രിതി ഗുസൈൻ റാവത്താണ് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുക. ബി.ജെ.പിയിൽനിന്ന് കോൺഗ്രസിലേക്ക് മടങ്ങിയെത്തിയ ഹരക് സിങ് റാവത്തിന്റെ മരുമകളാണ് അവർ. അതേസമയം ഹരക് സിങ് റാവത്തിന്റെ സ്ഥാനാർഥിത്വത്തിൽ പാർട്ടി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ആറു നിയമസഭ മണ്ഡലങ്ങളിലേക്ക് കൂടി ഇനി കോൺഗ്രസിന്റെ സ്ഥാനാർഥികളെ ​പ്രഖ്യാപിക്കാനുണ്ട്.

ഫെബ്രുവരി 14നാണ് ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ്. 70 മണ്ഡലങ്ങളിലേക്കാണ് സംസ്ഥാനത്ത് മത്സരം.

Tags:    
News Summary - Congress releases 2nd list of candidates fields former CM Harish Rawat from Ramnagar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.