ചരൺജിത് സിങ് ചന്നി
പഞ്ചാബിൽ ദേശീയ നേതാക്കളുടെ പ്രവാഹം
അമൃത്സർ: അഞ്ചു സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഗോവയിലും ഉത്തരാഖണ്ഡിലും വോട്ടെടുപ്പ് കഴിയുകയും ഉത്തർപ്രദേശിൽ രണ്ടു ഘട്ടം പൂർത്തിയാകുകയും ചെയ്തതോടെ പഞ്ചാബിലേക്ക് ദേശീയ നേതാക്കളുടെ പ്രവാഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസിന്റെ താരപ്രചാരകരായ പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി കെജ്രിവാൾ എന്നിവർ പഞ്ചാബിലെത്തി. അതിനിടെ, നരേന്ദ്ര മോദിയുടെ സന്ദർശനത്തെ തുടർന്ന് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയുടെ കോപ്ടറിന് ചണ്ഡീഗഢിലെ രാജേന്ദ്ര പാർക്കിൽനിന്ന് പറക്കാൻ അനുമതി നിഷേധിച്ചു. അതേസമയം, രാഹുൽ ഗാന്ധിയുടെ ഹെലികോപ്ടർ ഹോഷിയാപുരിൽ ഇറക്കാൻ അനുമതി നൽകുകയും ചെയ്തു.
2014ൽ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാർഥിയായി തന്നെ പ്രഖ്യാപിച്ചശേഷം അമൃത്സറിൽ പ്രചാരണത്തിനെത്തിയ തനിക്ക് തിരിച്ച് ഹെലികോപ്ടറിൽ ഹിമാചലിലേക്ക് പോകാനുണ്ടായിരുന്നുവെന്നും എന്നാൽ 'യുവരാജി'നു (രാഹുൽ ഗാന്ധിക്ക്) വേണ്ടി അന്ന് പിടിച്ചുവെച്ചുവെന്നും മോദി പറഞ്ഞു.
പത്താൻകോട്ട് റാലിയിൽ പങ്കെടുത്ത് ഹിമാചലിലേക്ക് പോകാനിരുന്ന താൻ അമൃത്സറിൽ കുടുങ്ങിയെന്നും ജലന്ധറിലെ റാലിയിൽ മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.