ലോഡ് ഓഫ് ലോക്ക്ഡൗൺ - മഹാമാരി തീർത്ത ചിത്രം

അത്ര പെട്ടെന്ന് മറക്കാൻ കഴിയുന്നതല്ല കോവിഡ് മഹാമാരി മനുഷ്യരാശിക്ക് ഏൽപിച്ച പ്രഹരങ്ങൾ. അത് ദീർഘകാലത്തേക്ക് നമുക്ക് മുന്നിൽ അടച്ചിട്ടത് പ്രതീക്ഷയുടെ വാതിലുകളാണ്. ചിലരെ ഇതൊന്നും ബാധിക്കാതെ കാലം മുന്നോട്ട് പോയപ്പോൾ ഒരു നേരത്തെ ആഹാരത്തിന് പോലും അലയേണ്ടിവന്ന ഒരു വലിയപക്ഷം ആളുകൾ ഉണ്ടായിരുന്നു-പലപ്പോഴും തുറന്ന് കാട്ടപ്പെടാത്ത ഇന്ത്യയുടെ യഥാർത്ഥ മുഖങ്ങൾ- കൂടണയുവാൻ മൈലുകൾ നടന്നവർ, പാതിവഴിയിൽ മരിച്ചുവീണവർ.

2020ലെ ഇത്തരം ചില ദുരിതങ്ങളുടെ നേർക്കാഴ്ചയാണ് മിഹിർ ഫദ്നാവിസ് സംവിധാനത്തിൽ ഒരുങ്ങിയ 'ലോഡ് ഓഫ് ലോക്ക്ഡൗൺ' എന്ന ഡോക്യുമെന്‍ററി. അതിഥി തൊഴിലാളികൾ പലായനം ചെയ്തപ്പോൾ 'ഖാന ചാഹിയെ' എന്ന എൻ.ജി.ഒ അവർക്കൊപ്പം നിന്നതാണ് ഡോക്യുമെന്‍ററിയുടെ പ്രമേയം.

എൻ.ജി.ഒ പ്രവർത്തകൻ റൂബൻ, വാഷിങ്ടൺ പോസ്റ്റ് ജേണലിസ്റ്റ് റാണ അയൂബ്, ഡോ. അപർണ ഹെഗ്ഡെ, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഇൻസ്പെക്ടർ ജനറൽ എ.കെ. സിംഗ് എന്നീ നാല് പേരുടെ പ്രവർത്തനത്തിലൂടെ ധാരാവി അടക്കം ചേരി പ്രദേശങ്ങളുടെയും ഉൾനാടൻ പ്രദേശങ്ങളുടെയും കോവിഡ് നേർക്കാഴ്ചകളാണ് അവതരിപ്പിക്കുന്നത്.

പലായനം ചെയ്യുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ഭ‍ക്ഷണമെത്തിച്ചിരുന്ന എൻ.ജി.ഒ പ്രവർത്തകനാണ് റൂബൻ. റാണ അയൂബ്, മഹാരാഷ്ട്രയിലെ ധാരാവിയിലും അതുപോലുള്ള മറ്റ് ചേരികളിലും ജനങ്ങളിലേക്ക് നേരിട്ടെത്തി സേവനങ്ങൾ ചെയ്ത മാധ്യമപ്രവർത്തകയാണ്. ഡോ. അപർണ ഹെഗ്ഡെ, ചേരികളിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ പ്രദേശങ്ങളിലും ഗർഭിണികളുടെ ആരോഗ്യ സുരക്ഷക്കായി എത്തിയിരുന്നു. റിട്ടയർമെന്‍റ് നീട്ടി വെച്ച് മഹാമാരിക്കാലത്ത് കർമനിരതനായിരിക്കാൻ തീരുമാനിക്കുകയായിരുന്നു ഇൻസ്പെക്ടർ ജനറൽ എ.കെ. സിംഗ്.

ഡോക്യുമെന്‍ററിയുടെ ആദ്യ പ്രദർശനം ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവലിൽ നടന്നിരുന്നു. മുൻകൂട്ടി തിരക്കഥ തയ്യാറാക്കാതെയുള്ള അവതരണമാണെന്നതും നേർക്കാഴ്ചകളുടെ ആക്കം കൂട്ടുന്നുണ്ട്.

ഇവരുടെ ദിവസങ്ങൾ ചിത്രീകരിച്ചതിലൂടെ അടയാളപ്പെടുത്താനായത് മഹാമാരിക്കാലം തരണം ചെയ്യാൻ ത്രാണിയില്ലാതെ പോയ ഇന്ത്യയിലെ വലിയപക്ഷം ജനതയുടെ നീറ്റലുകളാണ്- ചുമട് താങ്ങി കാതങ്ങളോളം നടന്ന് നീങ്ങിയവരുടെ കഥ, വഴിമധ്യത്തിൽ മരിച്ചുവീണവരുടെ കഥ, സഹായം ചോദിക്കാൻ പോലുമാകാതെ എത്രയോ ദിവസങ്ങൾ പട്ടിണി കിടക്കേണ്ടി വന്നവരുടെ കഥ, തൊഴിലില്ലാതെ മുറിക്കുള്ളിൽ പെട്ടുപോയ കഥ...

Tags:    
News Summary - This Documentary By Mihir Fadnavis Captures Pandemic's Aftermath By Showcasing Unscripted Reality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.